സദനംവീട്, ആലയം, ഗൃഹം, സദ്മം
സദസ്യന്‍സഭ്യന്‍, സാമാജികന്‍, സഭാസത്ത്, സഭാസദന്‍
സദൃശം തുല്യം, നിഭം, നികാശം, സങ്കാശം, സന്നിഭം, സമം, സമാനം
സന്തതി അപത്യം, പ്രജ, സന്താനം, തോകം
സന്താപംദു:ഖം, വ്യഥ, വ്യസനം
സന്തോഷംസന്തുഷ്ടി, ആഹ്ലാദം, സമ്മോദം, ആമോദം, ആനന്ദം, ഹര്‍ഷം, പ്രമോദം
സന്ത്രാസംഭീതി, ഭയം
സന്ദിഗ്ദ്ധംസംശയം, സന്ദേഹം
സന്ദേശം ദൂത്, ദൗത്യം
സന്ദേഹംസംശയം, അനിശ്ചിതത്വം
സന്ധ്യപ്രദോഷം, ദിനാന്തം, സായംകാലം, അന്തി
സന്യാസിഭിക്ഷു, പരിവ്രാജകന്‍, യതി, മസ്‌കരി
സഭസമാജം, പരിഷത്ത്, ഗോഷ്ഠി, സമിതി, സദസ്സ്
സമയംകാലം, സന്ദര്‍ഭം, മുഹൂര്‍ത്തം, അവസരം
സമര്‍ഥന്‍പ്രവീണന്‍, നിപുണന്‍, അഭിജ്ഞന്‍, നിഷ്ണാതന്‍, ദക്ഷന്‍, ചതുരന്‍
സമരം പോരാട്ടം, സംഘര്‍ഷം, സംഘട്ടനം
സമവായംയോജിപ്പ്, ഒത്തുതീര്‍പ്പ്, രഞ്ജിപ്പ്, സമരസം
സമാചാരം ആചാരം, വഴക്കം, അനുഷ്ഠാനം
സമീപംനികടം, സവിധം, ആസന്നം, അന്തികം, അഭ്യാശം, സവേശം, അഭ്യഗ്രം
സമുച്ചയംസമാഹാരം, കൂട്ടം
സമുദ്രംഅബ്ധി, അര്‍ണവം, കടല്‍, ഉദധി, ജലനിധി, പാരാവാരം, സാഗരം
സമൂഹംകൂട്ടം, നിവഹം, നികരം, സ്‌തോമം, സംഘാതം
സഞ്ചയംവൃന്ദം, തതി, പടലി, രാജി, കദംബം, ജാലം
സംബന്ധം ചേര്‍ച്ച, ബന്ധം, അടുപ്പം
സംഭ്രമം വിഭ്രാന്തി, സംഭ്രാന്തി, ആശങ്ക