ചേതനജീവന്‍, പ്രാണന്‍, അസു
ചേതസ്സ്മനസ്സ്, മനം, മാനസം
ചേതോഹരംമനോഹരം, മനോമോഹനം
ചേലവസ്ത്രം, വസനം, ആട, അംബരം
ചേറ്ചെളി, പങ്കം, കര്‍ദ്ദം, കര്‍ദ്ദമം, ശാദം, ജാംബാളം, നിഷദ്വരം
ചൈത്രംചൈത്രികം, മധുമാസം, ചിത്തിരമാസം, മേടമാസം
ചോതിസ്വാതി, അനിലന്‍, പവനന്‍
ചോരരക്തം, രുധിരം, ലോഹിതം, രോഹിതം, നിണം, ശോണിതം
ചോരണംകള്ളം, മോഷണം, അപഹരണം
ചോരന്‍കള്ളന്‍, തസ്‌കരന്‍, മോഷ്ടാവ്
ചോറ്അന്നം, ഓദനം, ഭുക്തം, അന്ധസ്, ഭിസ്സ
ച്യൂതം, ചൂതംമാവ്, മാകന്ദം, ആമ്രം, സഹകാരം
ഛത്രംകുട, ആതപത്രം, ആതപത്രകം
ഛത്രപതിരാജാവ്, ഭൂപതി, ഭൂമിപന്‍
ഛാത്രന്‍ശിഷ്യന്‍, വിദ്യാര്‍ഥി, അന്തേവാസി, ഛാത്രികന്‍, ശ്രാവകന്‍
ജഘനംകടി, നിതംബം, ശ്രോണി, ഫലകം
ജഡംമൃതദേഹം, ശവശരീരം
ജഡന്‍മൂഢന്‍, ബുദ്ധിഹീനന്‍, മന്ദന്‍
ജനകന്‍അച്ഛന്‍, പിതാവ്, താതന്‍
ജനനംജന്മം, ജനി, ഉത്പത്തി, ഉദ്ഭവം
ജനനിമാതാവ്, അമ്മ, ജനയിത്രി
ജനപദംപട്ടണം, പുരം
ജംബൂകന്‍കുറുക്കന്‍, സൃഗാലന്‍, ശാലാമൃഗം, ഗോമായു
ജയംവിജയം, വെറ്റി, ജയനം, വെന്നി
ജളന്‍ജഡന്‍, മൂഢന്‍, മന്ദന്‍, ബുദ്ധിഹീനന്‍