ചക്കകണ്ടകീഫലം, പനസം
ചക്രംഅക്ഷം, രഥാംഗം
ചക്രധരന്‍ചക്രധാരി, ചക്രപാണി, മഹാവിഷ്ണു
ചക്രവര്‍ത്തിസാര്‍വഭൗമന്‍, അധീശ്വരന്‍, സമ്രാട്ട്, രാജരാജന്‍
ചക്രവാകംകോകം, ചക്രം, ചക്രി, രഥാംഗാഹ്വയം
ചക്രവാളംദിഗന്തം, ദിങ്മണ്ഡലം, ദിഗ് വലയം
ചക്ഷസ്സ്, ചക്ഷുചക്ഷുസ്സ്, കണ്ണ്, നേത്രം, അക്ഷി
ചക്ഷുശ്രവണന്‍പാമ്പ്, നാഗം, ഉരഗം
ചങ്ങാതിസ്‌നേഹിതന്‍, കൂട്ടുകാരന്‍, ആപ്തന്‍, മിത്രം
ചങ്ങലതുടല്‍, ശൃംഖല
ചട്ടന്‍മുടന്തന്‍, പംഗു, ചടന്തന്‍
ചട്ടംനിയമം, വ്യവസ്ഥ, ക്രമം
ചണ്ഡവാതംകൊടുങ്കാറ്റ്, ചക്രവാതം, ചണ്ഡമാരുതന്‍
ചണ്ഡാലന്‍അന്ത്യജന്‍, കണ്ഡോലന്‍, മതംഗന്‍, ശ്വപചന്‍, ശ്വപാകന്‍, നിഷാദന്‍, പുക്കസന്‍, പുഷ്പകസന്‍
ചത്വരംമുറ്റം, അജിരം, അങ്കണം
ചന്തഅങ്ങാടി, കമ്പോളം,ആപണം, നിഷദ്യ
ചന്തംഅഴക്, ഭംഗി, സൗന്ദര്യം
ചന്ദനംമലയജം, മാലേയം, ഗന്ധഹരം, ഗന്ധസാരം, കളഭം, പാടീരം, ഭദ്രശ്രീ
ചന്ദ്രന്‍ഇന്ദു, വിധു, സുധാംശു, സോമന്‍, ഹിമാംശു
ചന്ദ്രശേഖരന്‍ശിവന്‍, സോമശേഖരന്‍, ശശിധരന്‍
ചന്ദ്രികകൗമുദി, നിലാവ്, ജ്യോത്സ്‌ന, വെണ്ണിലാവ്
ചമ്മട്ടിചാട്ട, പ്രതോദം, ആരം, കശ, കൊരടാവ്
ചരമംമരണം, നിര്യാണം, അത്യയം, മൃതി
ചരിത്രംചരിതം, വൃത്തം, ഉദന്തം, വൃത്താന്തം
ചാണകംകരിഷം, ഗോമയം, ഗോവിട്ട്