നത്ത്കാളകണ്ഠം, ദാത്യൂഹം, ദാത്യൗഹം, നീലകണ്ഠം
നദിസരിത്ത്, തടിനി, ധുനി, നിമ്‌നഗ, ആപഗ, കുല്യ, നിര്‍ഝരി, പയസ്വിനി, തരംഗിണി
നന്ദനന്‍മകന്‍, സുതന്‍, തനയന്‍, ആത്മജന്‍
നന്ദിനിമകള്‍, സുത, തനയ, ആത്മജ
നപുംസകന്‍ക്ലീബന്‍, ശണ്ഡന്‍, ഷണ്ഡന്‍, തൃതീയപ്രകൃതി, പണ്ഡന്‍
നഭസ്സ്ആകാശം, വാനം, വ്യോമം
നയനംകണ്ണ്, നേത്രം, അക്ഷി
നരകംനാരകം, ദുര്‍ഗ്ഗതി, തപനം, നിരയം, മഹാരൗരവം, രൗരവം, സംഘാതം, കാലസൂത്രം
നരന്‍മനുഷ്യന്‍, മര്‍ത്ത്യന്‍, പുമാന്‍
നര്‍ത്തനംനടനം, നാട്യം, നൃത്തം, ലാസ്യം, താണ്ഡവം
നവനീതംവെണ്ണ, ക്ഷീരസാരം, ഘൃതം
നളന്‍നിഷധരാജന്‍, വീരസേനതനയന്‍, വൈരസേനി
നളിനംതാമരപ്പൂവ്, കമലം, പത്മം
നളിനികമലിനി, പത്മാകരം, പത്മിനി, മൃണാളിനി, സരോജിനി
നറുനീണ്ടിഅനന്ത, ഉത്പലശാരിബ, ഗോപി, ശ്യാമ, ശാരിബ
നായകുക്കുരം, ശുനകന്‍, ശ്വാനന്‍, ശ്വാവ്, സാരമേയം
നായാട്ട്ആഖേടം, മൃഗയ, മൃഗവ്യം
നാരദന്‍കലികാരന്‍, ബ്രാഹ്മന്‍, വൈപഞ്ചികന്‍
നാരിസ്ത്രീ, യോഷ, വനിത
നാല്‍ക്കവലശ്രൃംഗാടകം, ചതുഷ്പദം, പ്രവണം
നാസ്തികന്‍നിരീശ്വരവാദി, ശൂന്യവാദി, സൗഗതന്‍
നാളികേരംരസഫലം, നാരികേളം, ലാംഗലി, നീലതരു, കൂര്‍ച്ചശേഖരം, സ്‌കന്ധഫലം
നാളീകംതാമരപ്പൂവ്, പത്മം, നളിനം
നികുഞ്ജംവള്ളിക്കുടില്‍, ലതാഗൃഹം
നികേതനംവീട്, സദനം, ഗൃഹം