വേശ്യഗണിക, കുലട, വാരസ്ത്രീ, വാരനാരി, വാരാംഗന
വേളിവിവാഹം, കല്യാണം, പരിണയം
വേഴാമ്പല്‍ചാതകം, സാരംഗം, സ്‌തോതകം, ശാരംഗം, പാപീഹം, വാപീഹം
വൈഖരിവാക്ക്, ഭാഷ
വൈദേഹിസീത, ജനകജ, ജാനകി
വൈദ്യന്‍ചികിത്സകന്‍, ഭിഷക്ക്, രോഗഹാരി, അഗദംകരന്‍
വൈരംദ്വേഷം, വിദ്വേഷം, വിരോധം
വൈരിശത്രു, എതിരാളി, രിപു
വൈശ്രവണന്‍കുബേരന്‍, ധനപതി, ധനാധിപന്‍, വിത്തനാഥന്‍, എകപിംഗന്‍, ഐലവിലന്‍
വ്യഭിചാരിണിഅസതി, കുലട, ധര്‍ഷണി, പാംസുല, പുംശ്ചലി, ബന്ധകി, സൈ്വരിണി
വ്യാജംകള്ളം, കൈതവം, കപടം, ദംദം
വ്യാധിരുക്, രുജ, രോഗം, ഗദം, ആമയം
വ്യാമോഹം മിഥ്യാമോഹം, മിഥ്യാഭ്രമം, വിഭ്രാന്തി
വ്യാഴം ഗുരു, ആംഗീരസന്‍, ബൃഹസ്പതി, ധീഷണന്‍
വ്യൂഹംസഞ്ചയം, സമൂഹം, സമവായം, സംഘാതം
വ്യോമംആകാശം, വാനം, ഗഗനം
വ്രാതംകൂട്ടം, സംഘം, സമൂഹം
വ്രീളലജ്ജ, നാണം
ശകടംവണ്ടി, അനസ്സ്, ചാട്
ശുക്രന്‍ ഇന്ദ്രന്‍, വാസന്‍, ആഖണ്ഡലന്‍, വലരിപു
ശങ്കരന്‍ശിവന്‍, മഹേശ്വരന്‍, മൃത്യുഞ്ജയന്‍, ശര്‍വന്‍
ശചിഇന്ദ്രാണി, പുലോമജ, ശക്രാണി
ശതാവരിശതമൂലി, ബഹുസുത, ഇന്ദീവരി, വരീ, ശതാഹ്വ, സുവത്ര, അംഹേരു, വരീയസി
ശത്രുരിപു, വൈരി, ദ്വിഷന്‍
ശനിഅര്‍ക്കജന്‍, അസിതന്‍, ഛായാപുത്രന്‍, നീലന്‍, ശനൈശ്ചരന്‍, ശീര്‍ണപാദന്‍, സൗരന്‍