അച്ചന്‍ ശ്രേഷ്ഠന്‍
 അച്ചാരം മുന്‍പണം, സത്യകം, സത്യകാരം,സത്യാപനം
 അച്ഛന്‍ ജനകന്‍, ജനയിതാവ്, ജനിതാവ്, താതന്‍, പിതാവ്, ഉപ്പ, ബാപ്പ
 അജം  ആട്, ഛഗം, ഛാഗം, ഛാഗലം, ബാസ്തം
 അജന്‍ ബ്രഹ്മാവ്, ധാതാവ്, പ്രജാപതി, വിധി, വിരിഞ്ചന്‍
 അജസ്രം  സര്‍വദാ, അനവരതം, നിത്യം, സതതം
 അജിനം മാന്‍തോല്‍, മൃഗത്തോല്‍
 അജ്ജുക വേശ്യ, നര്‍ത്തകി, ദാസി
 അജ്ഞന്‍ മൂഢന്‍, അജ്ജാനി, ജളന്‍, ബാലിശന്‍, വൈധേയന്‍, യഥാജാതന്‍
 അജ്ഞാനി പാമരന്‍, നിഹീനന്‍, ജാല്മന്‍
 അഞ്ജലികൂപ്പുകൈ, തൊഴുകൈ
 അടയാളം അങ്കം, അഭിജ്ഞാനം, ചിഹ്നം, ലാഞ്ഛനം, ലലാമം, മുദ്ര
 അടയ്ക്ക പാക്ക്, പൂഗം, ചിക്ക, ചിക്കണം, ക്രമുകഫലം
 അടര്‍ യുദ്ധം, അങ്കം, ആഹവം, പോര്
 അടര്‍ക്കളം യുദ്ധക്കളം, പടക്കളം, യുദ്ധഭൂമി, പോര്‍ക്കളം
 അടവി  കാട്, വനം, വിപിനം, അരണ്യം, ആരണ്യം
 അടി  പ്രഹരം, താഡനം, പ്രഹാരം, അഭിഘാതം
 അടിമ ദാസന്‍, ഭൃത്യന്‍, സേവകന്‍, കിങ്കരന്‍
 അടിയാന്‍ അടിയാളന്‍, അടിമ, അടിയവന്‍
 അടുക്കള പാചകശാല, മടപ്പള്ളി, മഹാനസം, പചനശാല, കുശിനി, പാകസ്ഥാനം