അടുപ്പ്അശ്മന്തം, ഉദ്ധാനം, ചുല്ലി, അധിശ്രയണി, അന്തിക, അസ്വന്തം
 അട്ട ജളൂകം, ജളൗകസ്‌സ്, രക്തപാ, രക്തപായിനി
 അണിയറ  ചമയമുറി, നേപഥ്യം
 അണ്ണന്‍ ജ്യേഷ്ഠന്‍, ചേട്ടന്‍, അഗ്രജന്‍ജ്യേഷ്ഠന്‍, ചേട്ടന്‍, അഗ്രജ
 അണ്ണാക്ക് താലു, കാകുദം, താലുകം, ലംബിക
 അണ്ണാന്‍  അണില്‍, ചമരപുച്ഛം, ചിക്രോഡം
 അതിഥി വിരുന്നുകാരന്‍, ആഗന്തു, ആഗന്തുകന്‍, ആവേശികന്‍
 അതിര് സീമ, ഗ്രാമാന്തം, ഉപശല്യം, അവധി, മര്യാദ, ധാരണ, സംസ്ഥ, സ്ഥിതി
 അത്തി ഉദുംബരം, ജന്തുഫലം, യജ്ഞാംഗം, ഹേമദുഗ്ദ്ധകം
 അത്ഭുതം  വിസ്മയം, ആശ്ചര്യം, ചിത്രം, വിചിത്രം
അദ്രിപര്‍വതം, നഗം, അചലം, ഗിരി, ഭൂധരം, ശൈലം
 അധമം നിന്ദ്യം, നീചം, നികൃഷ്ടം
 അധമന്‍ നിന്ദ്യന്‍, നീചന്‍, നികൃഷ്ടന്‍, കുത്സിതന്‍, ഗര്‍ഹ്യന്‍
 അധരം ചുണ്ട്, ദന്തച്ഛദം, ദന്തവാസസ്‌സ്, ദന്താംബരം
 അധിപന്‍ നായകന്‍, പതി, നേതാവ്, പ്രഭു, അധിപതി
 അധീനന്‍ പരതന്ത്രന്‍, പരാധീനന്‍, വശ്യന്‍, വിധേയന്‍, ആയത്തന്‍
 അധീരന്‍ കാതരന്‍, ഭീരു, ഭീരുകന്‍, ഭീതന്‍, ത്രസ്തന്‍, ത്രസ്‌നു, ഭീലുകന്‍
 അധീശന്‍ ചക്രവര്‍ത്തി, പരമാധികാരി
 അധോമുഖം  അവനതം, അവാഗ്രം, ആനതം
 അധ്യാപകന്‍ ഉപാധ്യായന്‍, ഗുരുഭൂതന്‍
അധ്വാവ്വഴി, മാര്‍ഗ്ഗം, സരണി, പന്ഥാവ്
 അനംഗന്‍ കാമദേവന്‍, മാരന്‍, മനസിജന്‍
 അനന്തന്‍ ആദിശേഷന്‍, ധരണീധരന്‍, നാഗപതി, ശേഷന്‍
 അനന്തരവന്‍  ശേഷക്കാരന്‍, മരുമകന്‍, അനന്തരവകാശി
 അനലന്‍  അഗ്നി, പാവകന്‍, വഹ്നി, ദഹനന്‍
 അനവരതം  ഇടവിടാതെ, സദാ, സന്തതം
 അനശ്വരം ശാശ്വതം, സ്ഥിരം
 അനാദരം  നിന്ദ, അപമാനം, അവഹേളനം
 അനാര്യന്‍  നിന്ദ്യന്‍, നീചന്‍, ഹീനന്‍
 അനിരുദ്ധന്‍ ഉഷാപതി, വിശ്വകേതു, ഋശ്യകേതു, ബ്രഹ്മസൂ
അനിശം എല്ലായ്‌പോഴും, സദാ, സന്തതം, സതതം
 അനുക  ദയ, സഹാനുഭൂതി, കാരുണ്യം, ഘൃണ
 അനുകരണം അനുകാരം, അനുകൃതി, അനുഗതി, അനുഹരണം
 അനുഗാമി അനുയായി, അനുചരന്‍, അനുചാരി
 അനുഗ്രഹം  ആശിസ്‌സ്, വരം, ആശീര്‍വാദം, പ്രസാദം, ആശീര്‍വചനം
 അനുജന്‍ അനിയന്‍, തമ്പി, ഇളയവന്‍, അവരജന്‍, കനിഷ്ഠന്‍, കനീയാന്‍, അനുജന്‍, ജഘന്യജന്‍
 അനുതാപം സഹതാപം, പശ്ചാത്താപം, പരിതാപം
 അനുരാഗം അനുരതി, പ്രേമം, രാഗം, രസം
 അനുശാസനം ആജ്ഞ, ചട്ടം, നിയമം, നിഷ്ഠ
 അനുഷ്ഠാനം നിര്‍വഹണം, ആചരണം, കര്‍മ്മവിധി