ജനനം 1959 നവംബര്‍ ഒന്നിന് മുംബെയില്‍. സ്‌കൂള്‍ വിദ്യാഭ്യാസം ഭാഗികമായി മുംബെയിലും കേരളത്തിലും. ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജില്‍ നിന്ന് ഫിസിക്‌സില്‍ ബിരുദം. 1980 ജൂലൈയില്‍ കേന്ദ്രീയവിദ്യാലയത്തില്‍ (നാസിക്ക്) ഗണിതശാസ്ത്ര അദ്ധ്യാപികയായി. പിന്നീട് ഓജ്ജര്‍(നാസിക്ക്), പള്ളിപ്പുറം(തിരുവനന്തപുരം), ഒറ്റപ്പാലം, ഹേമാംബിക നഗര്‍(പാലക്കാട്) എന്നിവിടങ്ങളിലെ കെ.വി കളില്‍ 36 വര്‍ഷത്തെ സേവനത്തിനു ശേഷം 2016 സെപ്തംബര്‍ 30 നു ഒറ്റപ്പാലം കെ വി യില്‍ നിന്ന് വിരമിച്ചു. ഭര്‍ത്താവ്: എം രവീന്ദ്രന്‍ (ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും വിരമിച്ചു.) മക്കള്‍: ലഫ്. കമാണ്ടര്‍ ആശിഷ് (ഇന്ത്യന്‍ നേവി), ആദര്‍ശ് (ഐഐടി ചെന്നൈയില്‍ ഗവേഷകന്‍)
എഴുതിത്തുടങ്ങിയത് 1975 ലാണ്. ആദ്യം പ്രസിദ്ധീകരിച്ചു വന്ന രചന ‘കടയ്ക്കല്‍’ എന്ന മിനിക്കഥയാണ്, മാതൃഭൂമി ബാലപംക്തിയില്‍. ആ ലക്കം ആഴ്ചപ്പതിപ്പിനോടൊപ്പം ഒരു കാര്‍ഡും കിട്ടി, കുട്ടേട്ടന്റെ :’ഗീതേ, കുട്ടിയ്ക്കിപ്പൊഴേ നായരെ കൂടെ കൂട്ടാറായില്ല. അതുകൊണ്ട് പേരിലെ (ഗീത നായര്‍) നായരെ വെട്ടി സ്വന്തം ഗ്രാമത്തെ ചേര്‍ത്തു വയ്ക്കൂ എന്ന് ……അന്നു മുതല്‍ ഗീത മുന്നൂര്‍ക്കോട് എന്ന പേരില്‍ എഴുത്തു തുടങ്ങി. 1975-1980 കോളേജ് കാലം വായനയുടേയും എഴുത്തിന്റെയും പച്ച വരഞ്ഞ കാലം. ഒരുപാട് കവിതകള്‍ പരമ്പരാഗത ശൈലിയില്‍ എഴുതി. 1980 ല്‍ മഹാരാഷ്ടയിലെ നാസിക്കില്‍ ജോലിയില്‍ പ്രവേശിച്ചതിനു ശേഷം എഴുത്തു മുടങ്ങി. തിരിച്ച് 1995 ല്‍ ഒറ്റപ്പാലത്തെത്തും വരെ കാര്യമായൊന്നും മലയാളത്തില്‍ എഴുതിയില്ല.
ആനുകാലികങ്ങളില്‍ ഒട്ടേറെ കഥകളും കവിതകളും പ്രസിദ്ധികരിച്ചു. ആകാശവാണിയില്‍ കവിതകള്‍ അവതരിപ്പിച്ചു. സാഹിത്യകൂട്ടായ്മകള്‍ സംഘടിപ്പിച്ച പല മത്സരങ്ങളിലും പുരസ്‌കാരങ്ങള്‍ നേടി. നിള കവിത പുരസ്‌കാരം, സംഗമഭുമി പുരസ്‌കാരം. എന്റെ തൂലിക പുരസ്‌കാരം തുടങ്ങിയവ ഇതില്‍ പെടുന്നു.
മലയാളം ഇംഗ്ലിഷ്, ഹിന്ദി ഭാഷകളില്‍ കവിതകളും കഥകളും എഴുതിയതിനു കെ.വി.എസ്.പി.എഫന്‍ ലിറ്റററി അവാര്‍ഡ് 2017 നവംബറില്‍ ലഭിച്ചു.

കൃതികള്‍

ആദ്യ പുസ്തകം ‘ജ്വാല’ (2009 ഏപ്രില്‍) അവതാരിക: മഹാകവി അക്കിത്തം. ആസ്വാദനം: വൈശാഖന്‍)
38 കവിതകളുടെ സമാഹാരം.
‘പിരാന്ത് തുണ്ടുകളുടെ കൊളാഷ്’ (പ്രസാ: തത്വമസി പുസ്തകശാല) 2015
അവതാരിക കുരീപ്പുഴ ശ്രീകുമാര്‍, ആസ്വാദനാക്കുറിപ്പ് സരിത മോഹന്‍ വര്‍മ്മ, ഡോണ മയൂര
യും
THE REFLECTION (Publisher: AUTHORSPRESS, NEW DELHI) 2015 60 കവിതകളുടെ സമാഹാരം

എന്നെയാരും തീണ്ടിയില്ല (സുര്യ പബ്ലിഷിംഗ് ഹൗസ് ) 65 കവിതകളുടെ സമാഹാരം. 2017 അവതാരിക എം.കെ ഹരികുമാര്‍
ചോട്ടേം പുള്ളും (പ്രസാ: AUTHORSPRESS, NEW DELHI) 2017 കുറിപ്പുകള്‍: സുജനിക രാമനുണ്ണി, ശ്രീകുമാര് കരിയാട്, ഗീത സുര്യന്‍, ഷിബ ദില്ഷാദ്.