പവിത്ര.എം. പി

ജനനം: പാലക്കാട് ജില്ലയിലെ പൊറ്റശ്ശേരിയില്‍

പാലക്കാട് ഗവ. വിക്‌റ്റോടറിയ കോളേജില്‍ നിന്നും മലയാളം സാഹിത്യത്തില്‍ രണ്ടാം റാങ്കോടെ ബിരുദം. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം. വനിത കഥാമത്സരം (1996, 2000), പൂന്താനം ട്രസ്റ്റിന്റെ സംസ്ഥാന സാഹിത്യോത്സവത്തോടനുബന്ധിച്ചുള്ള ചെറുകഥാ മത്സരം, മാതൃഭൂമി വിഷുപ്പതിപ്പ് കഥാമത്സരം, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, വി. പി. ശിവകുമാര്‍ സ്മരണയ്ക്കായി നടത്തിയ സംസ്ഥാന ചെറുകഥാമത്സരം തുടങ്ങിയവയില്‍ സമ്മാനങ്ങള്‍. കോയമ്പത്തൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ മലയാളം അദ്ധ്യാപിക.

കൃതികള്‍

വിശ്വാസങ്ങളില്‍ ചില സ്വപ്നദൃശ്യങ്ങള്‍
പക്ഷിക്കണ്‍ ജാലകം

അവാര്‍ഡുകള്‍

നൂപുര അവാര്‍ഡ്
തൃശൂര്‍ മലയാള പഠനഗവേഷണ കേന്ദ്രത്തിന്റെ കഥാപുരസ്‌കാരം
ഗൃഹലക്ഷ്മി ചെറുകഥാ അവാര്‍ഡ്