രാധാമണി.ജി,

ജനനം:1939 ജൂലൈ 7 ന് തിരുവനന്തപുരം കോട്ടയ്ക്കകത്ത് കിഴക്കേമഠത്തില്‍

മാതാപിതാക്കള്‍:ഭഗവതിപിള്ള ഗൗരിക്കുട്ടിയമ്മയും രാമന്‍പിള്ളയും

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ശേഷം എന്‍. എസ്. എസ്സിന്റെ വിവിധ കോളേജുകളില്‍ അധ്യാപനം. 1995 മാര്‍ച്ച് മാസത്തില്‍ ചങ്ങനാശ്ശേരി എന്‍. എസ്. എസ്. കോളേജില്‍ നിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ചു. ഭര്‍ത്താവ് പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ് ഗ്രന്ഥകാരനാണ്. കവയിത്രി സുജാത മകളാണ്.

കൃതികള്‍

അമൃതവര്‍ഷിണി
അലയാഴിയിലെ ചെറുതിരകള്‍
അക്ഷരാര്‍ച്ചന