ഷേര്‍ളി സോമസുന്ദരന്‍

ജനനം:1959 ല്‍ പത്തനംതിട്ടയിലെ റാന്നിയില്‍

ഇംഗ്ലീഷ് സാഹിത്യത്തില്‍ എം. എ., ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ ബി. എഡ്., പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ജേര്‍ണലിസം ഇവയില്‍ പി. ജി. ഡിപ്ലോമ. അദ്ധ്യാപികയാണ്. കുട്ടികളുടെ നാടകവേദിയുമായി ബന്ധപ്പെട്ട് ഇരുപതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ‘തിയറ്റര്‍ ഓണ്‍ വീല്‍സ്’ എന്ന ടൂറിംഗ് തിയറ്റര്‍ സംഘവും മഴവില്ല് എന്ന സ്ഥിരം നാടകവേദിയും കുട്ടികള്‍ക്കായി നടത്തിവരുന്നു.

കൃതികള്‍

മുക്കാശ്
തട്ടകം ഒന്ന്
ദി ഗേള്‍ ഇന്‍ ദി ഫോട്ടോഗ്രാഫ്
ചരണ്‍ഗാസ് ചോര്‍

അവാര്‍ഡുകള്‍

ആക്ടിവിറ്റി ഗ്രൂപ്പിന്റെ മികച്ച അദ്ധ്യാപികയ്ക്കുള്ള പുരസ്‌കാരം
ഇന്റര്‍നാഷണല്‍ ബ്രെഹ്റ്റ് സൊസൈറ്റിയുടെ അംഗീകാരം