സ്ഫടികം

അകം ഉള്‍വശം, അന്തര്‍ഭാഗം, ഉള്ള്
അകത്തമ്മ  അന്തര്‍ജനം, അകത്തവള്‍, ആത്തോള്‍
 അകത്തി അഗസ്തി, നീലാംഗു, മുനിതരു, വംഗസേനംഅഗസ്തി, നീലാംഗു, മുനിതരു, വംഗസേനം
 അകമ്പടി പരിജനം, പരിവാരം, പരിഗ്രഹം, പരിബര്‍ഹം
 അകര്‍മ്മം അലസത, അകൃത്യം, പാപം
 അകലം  ദൂരം, ഇട, മാത്രാ, ആയാമം
 അകിട് ആപീനം, ഉധസ്‌സ്, ഊധസ്‌സ്
 അകില്‍ അഗരു, അഗരുസാരം, ക്ഷതഹരം, വനമായം
 അക്കര മറുകര, അങ്ങേക്കര, പരതീരം, പാരം
 അക്കിടി അബദ്ധം, കുഴപ്പം, ആപത്ത്
 അക്രൂരന്‍ഗാന്ദനീസുതന്‍, ഗാന്ദിനീസൂനു, ഗാന്ദിനേയന്‍, ശ്വാഫല്ക്കി
 അക്ഷക്രീഡ ചൂതുകളി, ദേവനം
 അക്ഷരം  ലിപി, വര്‍ണ്ണം
 അക്ഷി കണ്ണ്, നേത്രം, നയനം, ലോചനം, ചക്ഷുസ്, ദൃഷ്ടി
 അഖിലം അശേഷം, നിഖിലം, നിശേ്ശഷം, പൂര്‍ണം, സകലം, സര്‍വം, സമസ്തം
 അഖിലാണ്ഡം പ്രപഞ്ചം, ലോകം
 അഗം പര്‍വ്വതം, നഗം, അചലം
 അഗസ്ത്യന്‍ അഗസ്തി, ആഗസ്ത്യന്‍,കലശഭവന്‍
 അഗ്നി  അനലന്‍, ദഹനന്‍, ജാതവേദസ്‌സ്, വഹ്നി, ശിഖി, വൈശ്വാനരന്‍, പാവകന്‍
 അഗ്രം അറ്റം, മുകള്‍ഭാഗം, കൊടുമുടി
അഗ്രജന്‍ജ്യേഷ്ഠന്‍, പൂര്‍വജന്‍, അഗ്രിമന്‍
 അഘം പാപം, ദോഷം, കളങ്കം, കല്മഷം
 അങ്കം യുദ്ധം, പോര്, അടര്‍, മത്സരം,അടയാളം, കളങ്കം, ലക്ഷ്മം
 അങ്കണം മുറ്റം, അജിരം, ചത്വരം
 അങ്കുരം മുള, നാമ്പ്, കൂമ്പ്, കന്ദളം
 അങ്കുശം  തോട്ടി, ശൃണി, സൃണി
 അങ്ങാടി ആപണം, വിപണി, പണ്യവീഥി, പണ്യവീഥിക
 അചലം പര്‍വതം, നഗം, അദ്രി
 അച്ചം സങ്കോചം, സംഭ്രമം, ലജ്ജ
 അച്ചടക്കം സംയമം, അടക്കം, വിനയം