ജനനം. കാസര്‍കോട് ജില്ലയിലെ മടിക്കൈയില്‍. 2021 ല്‍ കാസര്‍കോട് ട്രാഫിക്ക് പോലീസ് സ്റ്റേഷനില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായി. ദേശാഭിമാനി പത്രത്തിന്റെ നീലേശ്വരം റിപ്പോര്‍ട്ടറായി 12 വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. കഥ, കവിത എന്നിവയ്ക്ക് പുറമേ നാടകം, തിരക്കഥ എന്നിവയും എഴുതിയിട്ടുണ്ട്.. സംസ്ഥാന – ജില്ലാ സാഹിത്യരചന മത്സരങ്ങളില്‍ നിരവധി തവണ കഥയ്ക്കും കവിതയ്ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. മടിക്കൈയിലെ വിപ്ലവനായിക കാരിച്ചി അമ്മയുടെ ജീവിതം പറയുന്ന ‘നെരിപ്പ്’, കരിവെള്ളൂര്‍ സമരനായകന്‍ പുഞ്ചക്കര കുഞ്ഞിരാമന്റെ ജീവിതകഥ പറഞ്ഞ ‘ചെങ്കനല്‍’ എന്നീ നാടകങ്ങളും എഴുതിയിട്ടുണ്ട്. സന്തോഷ് പുതുക്കുന്ന് സംവിധാനം ചെയ്ത മോപ്പാള എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി. ഇത് ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ അന്തര്‍ദ്ദേശിയ ഫിലിം ഫെസ്റ്റിവലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ സിനിമ ഫോക് ലോര്‍ അക്കാദമിയുടെ പ്രഥമ അന്തര്‍ദ്ദേശിയ ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടി. മഴ വീടണയുന്നു, തവള, വേവലാതി പിടിച്ചവന്റെ ആത്മഹത്യാ കുറിപ്പ് എന്നീ കഥാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. തൃശൂര്‍ ബുക്കര്‍ മീഡിയ പുറത്തിറക്കിയ ‘ഞാന്‍ കണ്ട നാര്‍കേളന്‍’ എന്നത് ആദ്യ നോവലാണ്. ഭാര്യ: കെ.വി. സാവിത്രി (അംഗണവാടി)
മകന്‍ :ദേവനന്ദ്, മകള്‍ : ലയന. മേല്‍വിലാസം: മഞ്ജീരം, എരിക്കുളം പി ഒ, കാസര്‍കോട് – 671314.

കൃതികള്‍

നെരിപ്പ്
ചെങ്കനല്‍ (നാടകങ്ങള്‍)
മഴ വീടണയുന്നു
തവള
വേവലാതി പിടിച്ചവന്റെ ആത്മഹത്യാ കുറിപ്പ് (കഥാസമാഹാരങ്ങള്‍)
‘ഞാന്‍ കണ്ട നാര്‍കേളന്‍’ (നോവല്‍)

പുരസ്‌കാരങ്ങള്‍

കൊയിലാണ്ടി കുറുവങ്ങാട് ശക്തി തിയ്യറ്റേഴ്‌സ് 2010 ല്‍ ഏര്‍പ്പെടുത്തിയ ഇ.കെ.പി സ്മാരക ചെറുകഥാ അവാര്‍ഡ്
പുരോഗമന കലാസാഹിത്യസംഘം ചെറുവത്തൂര്‍ ഏരിയ കമ്മറ്റി കെ.എം.കെ. സ്മാരക ചെറുകഥാ അവാര്‍ഡ്
ജോയിന്റ് കൗണ്‍സിലിന്റെ 2010 ലെ സംസ്ഥാന ചെറുകഥാ അവാര്‍ഡ്
കൊടക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ സംസ്ഥാനതല വജ്രജൂബിലി പുരസ്‌ക്കാരം
2015 ലെ ടി.എസ്. തിരുമുമ്പ് സ്മാരക കവിത പുരസ്‌ക്കാരം