കഥാകാരിയും നോവലിസ്റ്റും സ്ത്രീവിമോചന പ്രവര്‍ത്തകയും അക്കാദമിഷ്യനുമാണ് സി.എസ്. ചന്ദ്രിക. ജനനം തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ 1967ല്‍. സസ്യശാസ്ത്രത്തില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നു പി എച്ച്ഡി. ഇംഗ്ലീഷ്, കന്നഡ, തമിഴ് ഭാഷകളിലേക്ക് കഥകള്‍ വിവരത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ കമ്മ്യൂണിറ്റി അഗ്രോ ഡൈവെര്‍സിറ്റി കേന്ദ്രത്തില്‍ സീനിയര്‍ ശാസ്ത്രജ്ഞയായി പ്രവര്ത്തിക്കുന്നു.

കൃതികള്‍

പിറ (നോവല്‍)
ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് (കഥാ സമാഹാരം)
കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിന്റെ ചരിത്രം (പഠനം)
കെ. സരസ്വതി അമ്മ (പഠനം)
ആര്‍ത്തവമുള്ള സ്ത്രീകള്‍ (ലേഖനങ്ങള്‍)
ഭൂമിയുടെ പതാക (കഥകള്‍)
'ക്ലെപ്‌റ്റൊമാനിയ'
'The Oxford India Anthology of Malayalam Dalit Writing' 

പുരസ്‌കാരം

മുതുകുളം പാര്‍വതി അമ്മ സാഹിത്യ അവാര്‍ഡ്-ക്ലെപ്‌റ്റോമാനിയ
തോപ്പില്‍ രവി അവാര്‍ഡ്