സംസ്‌കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ സന്ന്യാസിയാണ് തപസ്യാനന്ദസ്വാമി. ഒറ്റപ്പാലം പാലാട്ടുകുടുംബത്തിലാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഒറ്റപ്പാലത്ത്. ഉന്നതവിദ്യാഭ്യാസം മദിരാശി സര്‍വകലാശാലയില്‍. വിദ്യാഭ്യാസാനന്തരം ശ്രീരാമകൃഷ്ണ മിഷനില്‍ ബ്രഹ്മചാരിയായി. അവിടെത്തെ നിര്‍മാലാനന്ദസ്വാമിയുടെ സ്വാധീനം കൊണ്ട് സന്ന്യാസത്തില്‍ താത്പര്യം ജനിക്കുകയും തപസ്യാനന്ദന്‍ എന്ന ദീക്ഷാനാമത്തോടെ സന്ന്യാസവൃത്തി വരിക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധ്യക്ഷപദവിയില്‍ ഇരുപത്തി അഞ്ച് വര്‍ഷം സേവനമനുഷ്ഠിച്ചു. ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷന്‍ ആതുരാലയം ഇന്നത്തെ നിലയില്‍ പ്രസിദ്ധി നേടിയത് തപസ്യാനന്ദസ്വാമികളുടെ കാലത്താണ്. ഇംഗ്ലീഷ് ഭാഷയിലും മലയാളത്തിലും പ്രഗല്ഭമായി എഴുതാനും പ്രസംഗിക്കാനും നിപുണനായ ഇദ്ദേഹം നല്ലൊരു വാഗ്മിയും ഗ്രന്ഥകാരനുമാണ്. 1991 സെപ്. 28ന് സ്വാമികള്‍ സമാധിയായി.

കൃതികള്‍

ശാരദാ ദേവി (ജീവചരിത്രം)
ഭാഗവത പരിഭാഷ (ഇംഗ്ലീഷ്)
നാരായണീയം (ഇംഗ്ലീഷ് പരിഭാഷ)
വിവേകാനന്ദ സ്വാമികളുടെ ലഘുജീവചരിത്രം
നാലു യോഗങ്ങളുടെ സംഗ്രഹം