കവയിത്രിയായിരുന്നു കെ.എസ്. നന്ദിത എന്ന നന്ദിത.1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിലാണ് ജനിച്ചത്. അച്ഛന്‍ എം.ശ്രീധരമേനോന്‍, അമ്മ പ്രഭാവതി എസ്. മേനോന്‍. ഇംഗ്ലീഷില്‍ ബി.എ., എം.എ. ബിരുദങ്ങള്‍ നേടി. ഗവണ്‍മെന്റ് ഗണപത് മോഡല്‍ ഗേള്‍സ് ഹൈസ്‌കൂള്‍ ചാലപ്പുറം, ഗുരുവായൂരപ്പന്‍ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ്, മദര്‍ തെരേസ വിമന്‍സ് യൂണിവേഴ്‌സിറ്റി ചെന്നൈ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വയനാട് മുട്ടില്‍ മുസ്ലിം ഓര്‍ഫണേജ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവളൂടെ ഡയറിയില്‍ കണ്ടെത്തിയ 1985 മുതല്‍ 1993 വരെയെഴുതിയ കവിതകള്‍ സമാഹാരമായി പ്രസിദ്ധീകരിച്ചു.

കൃതി
'നന്ദിതയുടെ കവിതകള്‍'