വിജയലക്ഷ്മി

ജനനം:1960ല്‍ എറണാകുളം ജില്ലയില്‍ മുളന്തുരുത്തി വില്ലേജില്‍ പെരുമ്പള്ളിയില്‍

മാതാപിതാക്കള്‍:കമലാക്ഷിയും രാമന്‍ വേലായുധനും

ചോറ്റാനിക്കര ഗവണ്‍മെന്റ് സ്‌കൂള്‍, എറണാകുളം സെന്റ് തെരേസാസ് കോളേജ,് മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. 1980 ല്‍ ജന്തുശാസ്ത്രത്തില്‍ ബിരുദം. 1982ല്‍ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം. 1982 മുതല്‍ 84 വരെ തപാല്‍ വകുപ്പില്‍ ജോലി ചെയ്തു. 1984 മുതല്‍ എറണാകുളം ടെലികോമില്‍ ജോലിചെയ്യുന്നു. 1977ല്‍ 17ാം വയസ്സില്‍ വിജയലക്ഷ്മിയുടെ കവിത ആദ്യമായി പ്രസിദ്ധീകൃതമായി, കലാകൗമുദിയില്‍. 1980ല്‍ കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ കഥയ്ക്കും, കവിതയ്ക്കും ഒന്നാം സ്ഥാനം നേടി.

കൃതി

മൃഗശിക്ഷകന്‍