സിസ്റ്റര്‍ മേരി ബനീഞ്ഞ (മേരി ജോണ്‍ തോട്ടം)

ജനനം: 1899 നവംബര്‍ 6 ന് ഇലഞ്ഞിയില്‍

മാതാപിതാക്കള്‍: മറിയാമ്മയും ഉലഹന്നാനും

ആശാന്‍ കളരിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. മുത്തോലി കോണ്‍വെന്റ് സ്‌കൂളില്‍ നിന്നു വെര്‍ണാക്കുലര്‍ സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം വടക്കന്‍ പറവൂര്‍ സെന്റ് തോമസ് പ്രൈമറി സ്‌കൂളില്‍ അധ്യാപികയായി. രണ്ടു വര്‍ഷത്തിനു ശേഷം കൊല്ലം ഗവണ്‍മെന്റ് മലയാളം സ്‌കൂളില്‍ ചേര്‍ന്ന് മലയാളം ഹയര്‍ പരീക്ഷ പാസ്സായി. തുടര്‍ന്ന് വടക്കന്‍ പറവൂരില്‍ തന്നെ ഇംഗ്ലീഷ് മീഡിയത്തില്‍ സ്‌കൂള്‍ അധ്യാപികയായും 1922 ല്‍ കുറവിലങ്ങാട് കോണ്‍വെന്റ് മിഡില്‍ സ്‌കൂളില്‍ അധ്യാപികയായും പിറ്റേവര്‍ഷം മുതല്‍ പ്രഥമാധ്യാപികയായും
സേവനമനുഷ്ഠിച്ചു. ഇക്കാലത്ത് മേരി ജോണ്‍ തോട്ടം എന്ന പേരില്‍ ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ കവിത പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നു.

കൃതികള്‍

ഗീതാവലി
കവിതാരാമം
അമൃതധാര
ഈശ്വരപ്രസാദം
ചെറുപുഷ്പത്തിന്റെ ബാല്യകാല സ്മരണകള്‍
വിധിവൈഭവം
ആത്മാവിന്റെ സ്‌നേഹഗീത
ആധ്യാത്മികഗീത
മധുമഞ്ജരി
മാഗി
ഭാരതമഹാലക്ഷ്മി
കവനമേള
മാര്‍ത്തോമാവിജയം മഹാകാവ്യം
കരയുന്ന കവിതകള്‍
തോട്ടം കവിതകള്‍
ഗാന്ധിജയന്തി
ബനീഞ്ഞാക്കവിതകള്‍