കവി, പണ്ഡിതന്‍, പരിഭാഷകന്‍, പ്രഭാഷകന്‍

ജനനം: 1926
വിലാസം: കാസര്‍കോട് ചെറുവത്തൂര്‍ താഴക്കാട്ടു തിമിരിമന.
ഹൈസ്‌കൂള്‍ തലം വരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ഉപ്പ് സത്യഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു ആറുമാസം ജയിലില്‍ കിടന്നു. കവിത എഴുതിയതിന്റെ പേരിലും ആറുമാസം ജയിലിടച്ചു. പാര്‍ട്ടിയുടെ പാടുന്ന വാള്‍ എന്നാണ് ഇ.എം.എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭക്തകവി തിലകം, വിദ്യാരത്‌നം, സാഹിത്യ നിപുണന്‍ തുടങ്ങിയ പദവികള്‍ ലഭിച്ചു.

കൃതികള്‍

വന്ദേമാതരം
വികാസം
നവോത്ഥാനം (കവിതാസമാഹാരങ്ങള്‍)
ശ്രീദേവീഭാഗവതം
ശ്രീമദ് ഭാഗവതം
ശ്രീശങ്കരദിഗ്വിജയം
യോഗവാസിഷ്ഠം
വിവേകാനന്ദ സാഹിത്യ സര്‍വസ്വത്തിലെ ചില കവിതകള്‍