ക്ഷീരംപാല്‍, ദുഗ്ദ്ധം, സ്തന്യം, പയസ്സ്
ക്ഷോണീന്ദ്രന്‍രാജാവ്, നരേന്ദ്രന്‍, ധരണീന്ദ്രന്‍
ക്ഷോഭംഇളക്കം, കലക്കം, ചാഞ്ചല്യം
ക്ഷൗരംമുണ്ഡനം, വചനം, വാപനം, ഭദ്രാകരണം
ഖഗംപക്ഷി, പതംഗം, വിഹഗം, നഭസംഗമം
ഖണ്ഗംവാള്‍, അസി, കരവാളം, കൃപാണം, തരവാരി, മണ്ഡലാഗ്രം
ഖദ്യോതംമിന്നാമിനുങ്ങ്, ജ്യോതിരംഗണം, തമോമണി
ഖ്യാതിപ്രസിദ്ധി, കീര്‍ത്തി, യശസ്സ്
ഗഗനംആകാശം, വാനം, വ്യോമം, നഭസ്സ്
ഗജംആന, ഇഭം, കുഞ്ജരം, ദന്തി, ദ്വിപം, വാരണം, ഹസ്തി
ഗണംകൂട്ടം, പറ്റം, സമൂഹം, സംഘം
ഗണകന്‍ജ്യോത്സ്യന്‍, ജ്യോതിഷന്‍, ദൈവജ്ഞന്‍, മൗഹൂര്‍ത്തകന്‍
ഗണപതിഗജാനനന്‍, വിനായകന്‍, വിഘേ്‌നശ്വരന്‍, ഗണാധിപന്‍, ലംബോദരന്‍, എകദന്തന്‍
ഗംഗജാഹ്നവി, ത്രിപഥഗാ, ഭാഗീരഥി, വിഷ്ണുപദി
ഗര്‍ദ്ദഭംകഴുത, ചക്രീവാന്‍, ബാലേയം, രാസഭം
ഗര്‍ഭിണിഅന്തര്‍വത്തി, ആപ്തഗര്‍ഭം, ഗുര്‍വിണി, സന്ധിനി
ഗര്‍വംഅഹങ്കാരം, അഹന്ത, അഭിമാനം
ഗഹ്വരംഗുഹ, കന്ദരം, ബിലം, ദരി
ഗളംകഴുത്ത്, കണ്ഠം, കന്ധരം, ഗ്രീവ
ഗാംഗേയന്‍ഗംഗാപുത്രന്‍, ഭീഷ്മര്‍, ഗാംഗന്‍, ഗംഗാജന്‍
ഗാഥപാട്ട്, ഗാനം, ഗീതം, പദ്യം
ഗാംഭീര്യംഗംഭീരത, ആഴം, മഹത്വം
ഗുഹഗഹ്വരം, ദരി, ബിലം, വിലം, ദേവഖാതം
ഗുഹ്യംരഹസ്യം, നിഗൂഢം, ഗുഹനം, ഗോപ്യം, ഗുപ്തം
ഗോകുലംഅമ്പാടി, ഗോഷ്ഠം, ഗോസ്ഥാനം, വ്രജം