ഭോജനംഭോജ്യം, ഭക്ഷണം, ആഹാരം, ഖാദ്യം
ഭോഷന്‍വിഡ്ഢി, മഠയന്‍, പോഴന്‍
ഭ്രമണംകറക്കം, ചുറ്റല്‍, പ്രദക്ഷിണം
ഭ്രമരംവണ്ട്, ഭൃംഗം, മധുപം
ഭ്രാന്ത്ഉന്മാദം, ചിത്തഭ്രമം, മതിഭ്രമം, ബുദ്ധിഭ്രമം
ഭ്രാമരംചുഴലി, ചുറ്റല്‍, തലകറക്കം
ഭ്രൂപുരികം, ചില്ലി
മകന്‍പുത്രന്‍, ആത്മജന്‍, തനയന്‍
മകരംമാഘം, തപസ്സ്
മകരംമുതല, സ്രാവ്, തിമിംഗിലം
മകയിരംമൃഗീഷം, മൃഗശിരസ്സ്,
മകരന്ദംതേന്‍, മധു, മടു
മകള്‍പുത്രി, ആത്മജ, തനയ
മകുടംകിരീടം, മുകുടം, കോടീരം
മക്ഷികഈച്ച, മക്ഷി
മങ്കസ്ത്രീ, യോഷ, നാരി
മച്ചിവന്ധ്യ, മലടി, നിഷ്ഫല
മഞ്ഞ്നീഹാരം, തുഷാരം, തുഹിനം, ഹിമം, പ്രാലേയം
മടപ്പുര മടപ്പള്ളി, അടുക്കള, പാചകപ്പുര
മടമ്പ്ഉപ്പൂറ്റി, പാര്‍ഷ്ണി
മടയന്‍പാചകക്കാരന്‍, ചമയ്ക്കുന്നവന്‍
മടിയന്‍മന്ദന്‍, ആലസ്യന്‍, ശീതകന്‍, അലസന്‍, അനുഷ്ണന്‍
മണല്‍ത്തിട്ടപുളിനം, സൈകതം, മണപ്പുറം
മണ്ഡൂകംതവള, ഭേകം, ദര്‍ദ്ദുരം
മണ്ണ്മൃത്തിക, മൃത്ത്
മത്സ്യംഝഷം, മീനം, ശംബരം, അണ്ഡജം, വിസാരം
മദംദര്‍പ്പം,അവലോപം, ചിത്തോദ്രേകം, അവഷ്ടംഭം
മദ്യംമദിര, സുര, ഹലിപ്രിയ, ഹാല, മധു, കാദംബരി, കശ്യം, വാരുണി
മധുപംമധുകരം, വണ്ട്, ഭ്രമരം, ഭൃംഗം
മനസ്സ്മനം, ചിത്തം, ചേതസ്സ്, മാനസ്സ്, സ്വാന്തം, ഹൃത്ത്, ഹൃദയം
മനീഷിവിദ്വാന്‍, പണ്ഡിതന്‍, ജ്ഞാനി, ബുദ്ധിമാന്‍
മനുഷ്യന്‍ മാനുഷന്‍, മര്‍ത്ത്യന്‍, മനുജന്‍, മാനവന്‍, നരന്‍, പൂമാന്‍, പൂരുഷന്‍, പഞ്ചജനന്‍
മനോഹരം സുന്ദരം, രുചിരം, മനോജ്ഞം, ചാരു, രമ്യം, കാന്തം, സുഷമം, ശോഭനം, മഞ്ജു, മഞ്ജുളം
മന്ദഹാസം മന്ദസ്മിതം, പുഞ്ചിരി, സ്‌മേരം, സ്മിതം
മന്ദിരംഗൃഹം, ഭവനം, സദനം
മന്നന്‍രാജാവ്, മന്നവന്‍, നൃപന്‍
മന്മഥന്‍കാമദേവന്‍, മാരന്‍, മദനന്‍, മനസിജന്‍
മയില്‍മയൂരം, ബര്‍ഹിണം, ബര്‍ഹി, നീലകണ്ഠം, ശിഖി, കേകി, ശിഖണ്ഡി
മയൂഖംരശ്മി, കിരണം, അംശു
മയ്യത്ത്മൃതദേഹം, മൃതശരീരം, ജഡം, ശവം
മരംതരു, ദ്രുമം, വിടപി, വൃക്ഷം, ശാഖി
മരഞ്ചാടികുരങ്ങ്, പ്ലവംഗം, കപി
മരാളംഅരയന്നം, ഹംസം, അന്നം
മരാളിഅരയന്നപ്പിട, ഹംസി
മരീചികമൃഗതൃഷ്ണ, കാനല്‍ജലം
മരുമകന്‍ ഭാഗിനേയന്‍, സംസ്രീയാന്‍
മരുന്ന്ഭേഷജം, ഭൈഷജ്യം
മര്‍ക്കടംകുരങ്ങ്, വാനരം, ശാഖാമൃഗം
മര്‍ത്ത്യന്‍മനുഷ്യന്‍, മാനവന്‍, നരന്‍
മലംഅവസ്‌കരം, പുരീഷം, വര്‍ച്ചസ്‌കം, വിള്‍, വിഷ്ഠം, ഉച്ചാരം