വിറക്ഇന്ധനം, ഇഡ്മം, എധസ്സ്, എധം, സമിത്ത്
വിറയല്‍വേപഥു, കമ്പം, പ്രകമ്പനം, സ്ഫുലനം
വീണവല്ലകി, വിപഞ്ചി, പരിവാദിനി
വീമ്പ്വമ്പ്, ഗര്‍വ്, പൊങ്ങച്ചം
വീരന്‍ധീരന്‍, നിര്‍ഭയന്‍, പരാക്രമശാലി
വീറ്ധൈര്യം, വാശി, ശക്തി, വീര്യം
വൃകം ചെന്നായ്, ഛാഗഭോഗി, ഈഹാമൃഗം
വൃക്ഷം മഹീരുഹം, ശാഖി, വിടപി, പാദപം, തരു, ദ്രുമം, ഭൂരുഹം
വൃത്താന്തംവാര്‍ത്ത, വൃത്തി, ഉദന്തം
വൃത്തിഉപജീവനം, കാലക്ഷേപം, ആജീവനം
വൃത്തിസ്ഥവിരന്‍, ജരന്, വയോധികന്‍, ജീര്‍ണകന്‍, ജീനന്‍
വൃന്ദംകൂട്ടം, ഗണം, സമൂഹം
വൃഷ്ടിവര്‍ഷം, മഴ, മാരി
വെങ്കൊറ്റക്കുട ആതപത്രം, സിരാഛത്രം, ശ്വേതാതപത്രം
വെഞ്ചാമരം ഔശീരം, ചമരം, ചാമരം, പ്രകീര്‍ണകം
വെണ്ണക്ഷീരസാരം, ഘൃതഹേതു, ദധിജം, നവനീതം, ശിശുപ്രിയം
വെയില്‍ ആതപം, ദ്യോതം, പ്രകാശം, പ്രതാപം
വെളുത്തവാവ്പൗര്‍ണമി, പൗര്‍ണമാസി, പൂര്‍ണിമ
വെള്ളംജലം, തോയം, നീരം, പയസ്സ്, വാരി, സലിലം
വെള്ളിരജതം, രാജരംഗം, ശ്വേതം, രൂപ്യം, ഝര്‍ജരം, ദൂര്‍വര്‍ണം
വെറ്റില താംബൂലം, താംബൂലവല്ലി, വര്‍ണലത, താംബൂലി
വേടന്‍ വ്യാധന്‍, മൃഗയു, കിരാതന്‍, നിഷാദന്‍, കാട്ടാളന്‍
വേതനം ശമ്പളം, കൂലി, പ്രതിഫലം, അനുവിധാ, ഭര്‍മ്മം, ഭൃതി, ഭൃത്യാ, മൂല്യം
വേദംആഗമം, ആമ്‌നായം, ത്രയി, നിഗമം, ശ്രുതി
വേദവ്യാസന്‍പാരാശരന്‍, വേദവതീസുതന്‍, ദ്വൈപായനന്‍