പര്യായ പദങ്ങള്‍
അശ്വം | കുതിര, തുരഗം, വാജി, ഹയം, ഘോടകം |
അശ്വത്ഥം | അരയാല്‍, ചലദലം, പിപ്പലം, ബോധിദ്രുമം |
അസത്യം | നുണ, വ്യാജം, കൈതവം, ഛലം, മിഥ്യ |
അസി | വാള്, ഖഡ്ഗം, കൃപാണം, മണ്ഡലാഗ്രം |
അസുരന് | ദനുജന്‍, ദാനവന്‍, ദൈത്യന്, പൂര്‍വദേവന്‍, ദൈതേയന്‍, ഇന്ദ്രാരി, സുരദ്വിട്ട് |
അസൂയ | അക്ഷാന്തി, ഈര്‍ഷ്യ |
അസ്ത്രം | അമ്പ്, ശരം, വിശിഖം, ബാണം |
അസ്വാരസ്യം | നീരസം, രസക്കേട് |
അഹങ്കാരം | അഹന്ത, അഹമ്മതി, അഹംബുദ്ധി, മദം, ദര്‍പ്പം, ഗര്‍വം |
അഹസ്സ് | പകല്‍, ദിവം, വാസരം, അഹ്നം |
അഹി | പാമ്പ്, സര്‍പ്പം, നാഗം |
അളകം | കുറുനിര, ഭ്രമരകം, ചൂര്‍ണകുന്തളം |
അളി | വണ്ട്, ഭ്രമരം, മധുപം, ഭൃംഗം |
അഴല് | ദു:ഖം, ഖേദം, വ്യഥ, ശോകം, സങ്കടം |
അഴിമുഖം | സംഭേദം, സിന്ധുസംഗമം |
അറപ്പ് | വെറുപ്പ്, ജുഗുപ്സ |
അറിവ് | വിജ്ഞാനം, പഠിപ്പ്, ജ്ഞാനം, വിദ്യ |
ആകരം | ഇരിപ്പിടം, ഖനി |
ആകാരം | ആകൃതി, രൂപം, ശരീരം, വടിവ് |
ആകാശം | അഭ്രം, അംബരം, ഗഗനം, താരാപഥം, ദ്യോവ്, വ്യോമം, നഭസ്സ്, വിഹായസ്സ് |
ആകാശഗംഗ | മന്ദാകിനി, സ്വര്‍ന്നദി, സുരവാഹിനി, അമരതടിനി |
ആക്കം | ശക്തി, ആയം, ബലം, കരുത്ത് |
ആക്ഷേപം | അപവാദം, നിന്ദ, പരിഗ്രഹം |
ആഖ്യ | പേര്, നാമം, അഭിധ |
ആഖ്യാനം | വിവരണം, വര്‍ണനം |
ആഗ്രഹം | ആശ, ഇച്ഛ, അഭിലാഷം, മനോരഥം, വാഞ്ജ, തൃഷ്ണ, രുചി |
ആഘാതം | അടി, തട്ട്, വീഴ്ച |
ആഘോഷം | ഉത്സവം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം |
ആച്ഛാദനം | മറ, അന്തര്‍ദ്ധാ, വ്യവഥാ, അന്തര്ധീ, അപിധാനം, തിരോധാനം, പിധാനം |
ആജ്ഞ | ഉത്തരവ്, അനുവാദം, കല്പന, ശാസനം, നിര്‍ദ്ദേശം |
ആട് | അജം, ഛാനി, സ്തഭം, ബസ്തം, മേഷം |
ആട്ടിടയന് | അജപന്‍, അജാജീവന്‍, അജാജീവി |
ആട്ടം | നൃത്തം, നാട്യം, ലാസ്യം, നടനം, താണ്ഡവം |
ആണ്ട് | അബ്ദം, വത്സരം, സംവത്സരം |
ആതപം | വെയില്, ചൂട്, ദ്യോതം, പ്രകാശം |
ആതുരന് | രോഗി, വ്യാധിതന്‍, അപടു, ഗ്ളാനന് |
ആത്മഗതം | സ്വഗതം, സ്വചിന്ത, ആത്മനിവേദനം |
ആത്മജന് | പുത്രന്, മകന്, തനയന് |
ആത്മാവ് | ക്ഷേത്രജ്ഞന്, പുരുഷന്, പൂരുഷന് |
ആദരവ് | ബഹുമാനം, വണക്കം |
ആദര്‍ശം | കണ്ണാടി, മുകുരം, ദര്‍പ്പണം |
ആദിത്യന് | സൂര്യന്, ദിവാകരന്, പ്രഭാകരന്, പകലോന്‍ |
ആദ്യം | ആദി, പ്രഥമം, പൂര്‍വം, പൗരസ്ത്യം |
ആധാരം | ആശ്രയം, പ്രമാണം, ശരണം |
ആധി | ദു:ഖം, ഉത്കണ്ഠ, വ്യഥ |
ആധിക്യം | ഭരം, നിര്‍ഭരം, ഭൃശം, അത്യര്‍ത്ഥം, അതിമാത്രം |
ആന | ഗജം, ഹസ്തി, കരി, ദന്തി, വാരണം, കുഞ്ജരം, ഇഭം |
ആനക്കാരന് | ഹസ്തിപന്‍, ഹസ്തിവാഹന്‍, ഹസ്ത്യാരോഹന്‍ |
ആനക്കുട്ടി | കരഭം, കരിപോതം, കരിശാബകം, കളഭം |
ആനക്കൊമ്പ് | നാഗദന്തകം, വിഷാണം, ഹസ്തിദന്തം, കുഞ്ജം |
ആനച്ചങ്ങല | ശൃംഖല, അന്ദുകം, നിഗളം |
ആനത്തോട്ടി | അങ്കുശം, ശൃണി, സൃണി |
ആനകം | പെരുമ്പറ, ഭേരി, ദുന്ദുഭി, പടഹം |
ആനനം | മുഖം, ആസ്യം, വദനം |
ആനന്ദം | സന്തോഷം, ആമോദം, ഹര്‍ഷം |
ആപത്ത് | അനിഷ്ടം, അപകടം, അത്യാഹിതം, വിപത്ത് |
ആഭരണം | അലങ്കാരം, മണ്ഡനം, വിഭൂഷണം |
ആഭൂതി | ഐശ്വര്യം, ഭൂമാവ്, ഭൂതി, വിഭൂതി |
ആമ്പല്‍ | കുമുദം, കുവലയം, കൈരവം |
ആമ | കച്ഛപം, കമഠം, കൂര്‍മ്മം, ധരണീധരം |
ആമലകം | ആമലകി, നെല്ലി, അമൃത, രോചിനി, വൃഷ്യ, ശ്രീഫല |
ആമലകീഫലം | നെല്ലിക്ക, അമൃതഫലം, കഷായഫലം, ധാത്രീഫലം |
ആമോദം | സന്തോഷം, സുഖം, ആഹ്ളാദം |
ആമ്രം | മാവ്, ചൂതം, കാമാംഗം, മധുലി, മാകന്ദം, മാധവദ്രുമം, രസാലം, ഹകാരം |
ആയ | ഉപമാതാവ്, ധാത്രി, വളര്‍ത്തമ്മ, പോറ്റമ്മ |
ആയതി | നീളം, ആയാമം, ആയതം |
ആയസം | ലോഹം, ലൗഹം ഇരുമ്പ്, അയസ്സ്, കൃഷ്ണലോഹം |
ആയുധം | പ്രഹരണം, ഹസ്തമുക്തം, ഹേതി, യന്ത്രമുക്തം, ശസ്ത്രം |
ആയുഷ്മാന്‍ | ചിരജീവി, ചിരഞ്ജീവി, ജൈവാതൃകന്‍ |
ആയോധനം | യുദ്ധം, അടര്, പോര് |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls