പര്യായ പദങ്ങള്‍
മാര്‍ത്താണ്ഡന്‍ | സൂര്യന്, ദിനകരന്, അംശുമാന് |
മാര്‍വ്വിടം | മാറിടം, നെഞ്ച്, മാറ്, ഉരസ്സ് |
മാല | മാല്യം, ഹാരം, ദാമം |
മാലതി | പിച്ചകം, മനോജന, സന്ധ്യാപുഷ്പി |
മാല് | ദു:ഖം, രുജ, സന്താപം |
മാവ് | ആമ്രം, ആമ്രചൂഡം, രസാലം, സഹകാരം, മാകന്ദം, കാമാംഗം, ച്യൂതം, മധുഫലം |
മാളിക | ഹര്‍മ്യം, പ്രാസാദം, സൗധം, മേട |
മാറാട്ടം | വേഷമാറ്റം, പ്രച്ഛന്നവേഷം |
മാറ്റൊലി | പ്രതിധ്വനി, പ്രതിധ്വാനം, പ്രതിശ്രുതി |
മിത്രം | ചങ്ങാതി, തോഴന്, സഖാവ്, സുഹൃത്ത് |
മിഥുനം | ഇണ, യുഗ്മം, യുഗം |
മിഥുനം | ജ്യേഷ്ഠം, ശുക്രം |
മിന്നല്‍ | ക്ഷണപ്രഭ, മിന്നല്‍പ്പിണര്‍, തടിത്, സൗദാമിനി, ഹ്രാദിനി, ശതഹ്രദ, ചഞ്ചല, ചപല, വിദ്യുത് |
മിന്നാമിനുങ്ങ് | ഖദ്യോതം, നിശാമണി, ഇന്ദുഗോപം, പ്രഭാകീടം, തൈജസകീടം |
മിന്നാരം | ദീപസ്തംഭം, വിളക്കുമാടം, ഗോപുരം |
മിഴി | കണ്ണ്, നേത്രം, അക്ഷി |
മീന്‍ | മത്സ്യം, ഝഷം, വിസാരം, ശകലി |
മീമാംസകന് | മീമാംസാകാരന്‍, മീമാംസകൃത്ത്, ജൈമിനിയന് |
മീശ | ശ്മശ്രു, വ്യഞ്ജനം, മുഖരോമം |
മുകില്‍ | മേഘം, വാരിദം, ജലദം |
മുകില്‍ | വര്ണന് ശ്രീകൃഷ്ണന്, കാര്വര്ണന് |
മുകുന്ദന് | ശ്രീകൃഷ്ണന്, വാസുദേവന്‍, ദേവകീനന്ദനന്‍ |
മുകുരം | കണ്ണാടി, ആദര്‍ശം, ദര്‍പ്പണം |
മുക്കണ്ണന് | ശിവന്, ത്രിനേത്രന്‍, ത്രിലോചനന്‍, ഫാലലോചനന് |
മുക്കുവന് | കൈവര്ത്തകന്, ദാശന്, ധീവരന്, മത്സ്യോപജീവി |
മുക്കൂറ്റി | താമ്രമൂല, ശമീപത്ര, ശമീപത്രി, സപ്തപര്‍ണി |
മുഖം | ആനന്ദം, ആസ്യം, വദനം, വക്ത്രം, തുണ്ഡം |
മുടന്തന്‍ | പംഗു, ഞൊണ്ടി, ഞൊണ്ടന്, ഖഞ്ജന്‍, ലങ്കടന് |
മുട്ട | അണ്ഡം, കോശം, കോഷം |
മുതല | നക്രം, ഗ്രാഹം, ജലചരം, കുംഭീരം, അവഹാരം, ജലജിഹ്വം |
മുത്തങ്ങ | മുസ്തകം, ഭദ്രം, കുരുവിന്ദം, മേഘനാമാ |
മുത്ത് | ഇന്ദുരത്നം, മുക്തം, മുക്താഫലം, മൗക്തികം, ശുക്താമണി |
മുനി | ഋഷി, സന്ന്യാസി, താപസന് |
മുന്തിരി | ദ്രാക്ഷ, മൃദ്വീകം, മധുരസ, സ്വാദ്വി |
മുല | സ്തനം, കുചം, ഉരസിജം, വക്ഷോജം, പയോധരം, കൊങ്ക |
മുസലം | പരിഘം, ഇരുമ്പുലക്ക, ആയസദണ്ഡം |
മേഘം | അഭ്രം, വാരിവഹം, വലാഹകം, ജലധരം, വാരിദം, ഘനം, ജീമൂതം, ജലദം, അംബുദം |
മേഘനാദന് | ഇന്ദ്രജിത്ത്, ശക്രജിത്ത് |
മേദിനി | ഭൂമി, ധര, ധരണി, ധരിത്രി |
മേധം | യാഗം, അധ്വരം, ഇഷ്ടി |
മേധ | ബുദ്ധി, മതി, ധീ |
മേനി | ശരീരം, കായം, വപുസ്സ്, തനു |
മേഷം | ആട്, അജം, ഛഗം, ബസ്തം |
മൊഴി | വാക്ക്, ചൊല്ല്, വാണി, ഭാഷ |
മൊഴിമാറ്റം | പരിഭാഷ, തര്‍ജ്ജമ, ഭാഷാന്തരീകരണം |
മോക്ഷം | മുക്തി, കൈവല്യം, നിര്‍വാണം, അപഗര്വം, അമൃതം, നി:ശ്രേയസം |
മോതിരം | അംഗുലീയം, അംഗുലീയകം, ഊര്‍മിക, ഗഡുകം |
മോദം | സന്തോഷം, ആമോദം, ആഹ്ലാദം |
മോര് | ഗോരസം, തക്രം, ദണ്ഡാഗതം, മഥിതം |
മോഹം | ആഗ്രഹം, ആശ, ഈപ്സിതം |
മ്ലേച്ഛന്‍ | നികൃഷ്ടന്‍, അപരിഷ്കൃതന്, അനാര്യന്‍ |
യക്ഷ്മം | ക്ഷയം, യക്ഷ്മാവ്, രോഗരാജന് |
യജനം | യാഗം, മേധം, യജ്ഞം |
യമന്‍ | അന്തകന്‍, കാലന്, കൃതാന്തകന്‍, ദണ്ഡധരന്‍, ധര്മ്മരാജന്, പിതൃപതി, സമവര്‍ത്തി |
യമുന | കാളിന്ദി, കളിന്ദജ, സൂര്യപുത്രി, യമസോദരി |
യശസ്കന്‍ | യശസ്വി, കീര്‍ത്തിമാന്‍, പ്രസിദ്ധന്‍, പ്രശസ്തന്‍ |
യശസ്സ് | കീര്‍ത്തി, മഹിമ, പ്രശസ്തി |
യാഗം | അദ്ധ്വരം, ക്രതു, മഖം, യജ്ഞം, സവം, യജനം |
യാഗശാല | യജ്ഞശാല, സത്രശാല, പ്രതിശ്രയം |
യാചകന് | അര്‍ത്ഥി, യചയിതാവ്, വനീയകന്, മാര്ഗണന് |
യാത്ര | യാനം, ഗമനം, വ്രജ്യ, ഗമം |
യാത്രക്കാരന് | യാത്രികന്, സഞ്ചാരി, പഥികന് |
യാമിനി | രാത്രി, നിശീഥിനി |
യുഗം | രണ്ട്, യുഗളം, യുഗ്മം, യൂശകം |
യുദ്ധം | ആയോധനം, സമരം, രണം, കലഹം, വിഗ്രഹം, സംഗ്രാമം, ആഹവം, ആജി, സംഗരം |
യുവാവ് | തരുണന്‍, വയസ്യന്, വയസ്ഥന് |
യോനി | ഉപസ്ഥം, ഭഗം, മദനാലയം |
യോഷ | സ്ത്രീ, നാരി, വനിത |
രക്തചന്ദനം | തിലപര്ണി, കചന്ദനം, പത്രാംഗം, രഞ്ജനം |
രക്തം | രുധിരം, ശോണിതം, നിണം, ലോഹിതം |
രജകന്‍ | അലക്കുകാരന്, മാര്ജ്ജന്, നിര്‍ണേജകന്‍ |
രതം | സുഖം, ആനന്ദം |
രഥ്യ | രത്ഥ്യ, വഴി, മാര്‍ഗം, പഥം |
രദനം | രദം, പല്ല്, ദന്തം |
രന്ധ്രം | കുഹരം, സുഷിരം, ദ്വാരം, വിവരം, വിലം, ബിലം |
രമ്യ | സുന്ദരി, സുമുഖി, സുതനു |
രവം | ശബ്ദം, നാദം, സ്വരം |
രശ്മി | അംശു, കരം, കിരണം, ഭാനു മരീചി, മയൂഖം |
രസന | നാവ്, ജിഹ്വ, നാക്ക് |
രഹസ്യം | ഗൂഢം, നിഗൂഢം, ഗുപ്തം |
രാക്ഷസന് | ആശരന്‍, രാത്രീഞ്ചരന്‍, കര്‍ബുരന്‍, നക്തഞ്ചരന്‍, യാതു, പുണ്യജനന്, രക്ഷസ്സ്, യാതുധാനന്‍, രജനിചരന്‍, രക്തപന്‍ |
രാജയക്ഷ്മാവ് | ക്ഷയം, രോഗരാജന് |
രാജവീഥി | രാജമാര്‍ഗം, രാജപാത |
രാജാവ് | നൃപന്, ഭൂപന്‍, അരചന്, ഭൂപാലന്‍, നരപതി, മന്നന്, മന്നവന്‍, നരേന്ദ്രന്, ധരാപതി, പാര്‍ത്ഥിവന്‍ |
രാത്രി | നിശ, നിശീഥിനി, രജനി, യാമിനി, ശര്വരി, വിഭാവരി, അല്ല്, തമസ്വിനി, ത്രിയാമ |
രാഹിത്യം | അഭാവം, ശൂന്യത, ഇല്ലായ്മ |
രാഹു | തമന്, മഹാഗ്രഹം, വിധുന്തുദന്‍, ശീര്‍ഷകന്‍, സൈംഹികേയന്‍, അഭ്രപിശാചന്‍, സ്വര്‍ഭാനു |
രിപു | ശത്രു, അരി, അരാതി |
രുചിരം | മനോഹരം, സുന്ദരം, കമനീയം |
രുദ്രാക്ഷം | അക്ഷം, പാവനം, ശര്വാക്ഷം, ശിവാക്ഷം, ഹരാക്ഷം |
രുധിരം | രക്തം, നിണം, ശോണിതം |
രൂഢി | പ്രസിദ്ധി, പ്രശസ്തി |
രേവ | നര്‍മ്മദാനദി, മേഖല, രേഖ, സോമോത്ഭവ |
രോഗം | ആതങ്ക, ആമയം, കില്ബിഷം, വ്യാധി, ഗദം, രുജ |
രോഗി | ആതുരന്, വ്യധിതന്‍, അഭ്യമിതന്, അഭ്യാന്തന് |
രോമാഞ്ചം | രോമഹര്‍ഷണം, പുളകം, രോമോദ്ഗമം |
ലക്കം | എണ്ണം, സംഖ്യ |
ലക്ഷ്മണന് | സൗമിത്രി, ത്രൈമാധുരന്, സൗമിത്രന്‍ |
ലക്ഷ്മി | ഇന്ദിര, ഹരിപ്രിയ, പത്മ, കമല, ഭാര്‍ഗവി, മലര്‍മങ്ക, പൂമങ്ക |
ലക്ഷ്യം | ലാക്ക്, ശരവ്യം, ഉന്നം |
ലജ്ജ | ഹ്രീ, വ്രീഡ, വ്രീള, മന്ദാക്ഷം, നാണം |
ലജ്ജാലു | ലജ്ജിതന്, ഹ്രീണന്, ഹ്രീതന് |
ലത | വള്ളി, വല്ലി, വല്ലരി |
ലന്തക്കായ് | ബദരം, കുവലം, കോല ം, സൗവീരം, ഫേനിലം |
ലമ്പടന് | വിടന്, ജാരന് |
ലലനാ | സുന്ദരി, വാമ, വലജ, സുതനു |
ലലാടം | നെറ്റി, നിടിലം, ഫാലം |
ലവണം | ഉപ്പ്, വാസിരം, സാമുദ്രം |
ലഹള | കലാപം, കലഹം, ബഹളം |
ലാക്ക് | ലക്ഷ്യം, ഉന്നം, ശരവ്യം |
ലാംഗുലം | വാല്, പുച്ഛം |
ലിംഗം | ശിശ്നം, മേഹനം, ജനനേന്ദ്രിയം |
ലുബ്ധന് | കദര്യന്, ക്ഷുദ്രന്‍, പിശുക്കന് |
ലേഖനി | പേന, തൂലിക |
ലേപം | ലേപനം, പുരട്ടല്‍, പൂശല്‍ |
ലോകം | ഭുവനം, ജഗത്, വിഷ്ടപം, വിശ്വം |
ലോചനം | കണ്ണ്, അക്ഷി, ദൃഷ്ടി |
വക്ത്രം | മുഖം, വദനം, ആസ്യം |
വക്ഷസ്സ് | നെഞ്ച്, മാറിടം, ഉരസ്സ് |
വങ്കന് | മൂഢന്, മന്ദന്‍, വിഡ്ഢി |
വചനം | വാക്ക്, മൊഴി, വചസ്സ് |
വഞ്ചകന് | ചതിയന്‍, ധൂര്ത്തന്, ഛലന്‍ |
വഞ്ചീശ്വരന്‍ | വഞ്ചിഭൂപന്‍, വഞ്ചിരാജന്‍ |
വണിക് | വ്യാപാരി, കച്ചവടക്കാരന്, വൈശ്യന് |
വണ്ടി | ശകടം, യാനം, ചാട്, രഥം |
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls