ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ് പി. വത്സല (ജനനം ഏപ്രില്‍ 4 1938).
ജനനം കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4ന് കോഴിക്കോട്ട്. ഗവ.ട്രെയിനിംഗ് സ്‌കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ബോര്‍ഡ് അംഗമായിട്ടുണ്ട്. ‘നെല്ല്’ ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് എസ്.എല്‍.പുരം സദാനന്ദന്റെ തിരക്കഥയില്‍ രാമു കാര്യാട്ട് സിനിമയാക്കി. ‘നിഴലുറങ്ങുന്ന വഴികള്‍’ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.

കൃതികള്‍

  •   എന്റെ പ്രിയപ്പെട്ട കഥകള്‍  
  • ഗൗതമന്‍
  •  മരച്ചോട്ടിലെ വെയില്‍ചീളുകള്‍
  • മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍
  • വേറിട്ടൊരു അമേരിക്
  • അശോകനും അയാളും
  • വത്സലയുടെ സ്ത്രീകള്‍
  • മൈഥിലിയുടെ മകള്‍
  • ആദി ജലം
  • നെല്ല് (നോവല്‍)
  • കൂമന്‍ കൊല്ലി
  • വിലാപം
  • നിഴലുറങ്ങുന്ന വഴികള്‍
  • വത്സലയുടെ തിരഞ്ഞെടുത്ത കഥകള്‍
  • പോക്കുവെയില്‍ പൊന്‍വെയില്‍

പുരസ്‌കാരങ്ങള്‍

കുങ്കുമം അവാര്‍ഡ് ആദ്യ നോവലായ നെല്ലിന്
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം-നിഴലുറങ്ങുന്ന വഴികള്‍
സി.എച്ച് അവാര്‍ഡ്
കഥ അവാര്‍ഡ്
പത്മപ്രഭ പുരസ്‌കാരം
മുട്ടത്തുവര്‍ക്കി പുരസ്‌കാരം 2010