ഉക്തി വാക്ക്, ഭാഷണം, കഥനം
 ഉടജം ആശ്രമം, പര്‍ണശാല, പര്‍ണാശ്രമം
ഉടമ്പ്ഉടല്‍, ദേഹം, ശരീരം
 ഉടുക്ക് ഡമരു, ഡക്ക, തുടി, കടുന്തുടി
 ഉടുമ്പ് ഖരചര്‍മ്മ, ഗോധ, ഗോധേയം, പഞ്ചനഖം
 ഉഡു നക്ഷത്രം, താരം, താരകം
 ഉഡുപം  പൊങ്ങുതടി, പ്‌ളവം
 ഉണര്‍വ് ജാഗ്രത, ഊര്‍ജ്ജസ്വലത
 ഉണ്മ സത്യം, സത്ത, യാഥാര്‍ത്ഥ്യം
 ഉതിരം രുധിരം, രക്തം, ചോര
 ഉല്‍ക്കര്‍ഷം  മേന്മ, ഉയര്‍ച്ച, അഭിവൃദ്ധി
 ഉത്തമസ്ത്രീ വരവര്‍ണിനി, മത്തകാശനി, വരാരോഹ
ഉത്തമംപ്രമുഖം, പ്രധാനം, മുഖ്യം, വരേണ്യം
 ഉത്തരം പ്രതിവചനം, പ്രത്യുക്തി, പ്രതിവാണി, പ്രതിവാക്യം
 ഉത്തരവ് ആജ്ഞ, അനുമതി, കല്പന
 ഉത്തരീയം  മേല്‍മുണ്ട്, പ്രവാരം, ഉത്തരാസംഗം, ബൃഹതിക, സംവ്യാനം
 ഉത്തേജനം പ്രചോദനം, പ്രേരണ, ആവേശം
 ഉത്തോലകം തുലാസ്, ത്രാസ്, തുലായന്ത്രം
 ഉത്ഥാനം ഉണര്‍വ്, ഉയര്‍ച്ച, ഉദയം
 ഉല്‍പ്പത്തി ഉത്ഭവം, ജനനം, സൃഷ്ടി, ആരംഭം
 ഉത്ഭവം ഉല്‍പ്പത്തി, ആരംഭം, ജനനം
 ഉത്സംഗം മടിത്തട്ട്, അങ്കം, പാളി
ഉത്സവം ആഘോഷം, മഹം, ഉദ്ധര്‍ഷം, ഉദ്ധവം
 ഉദകം വെള്ളം, ജലം, തോയം, വാരി
 ഉദധി സമുദ്രം, സാഗരം, വാരിധി, ജലധി
 ഉദന്തം വാര്‍ത്ത, ചരിത്രം, കഥ
 ഉദയം ഉത്പത്തി, അഭിവൃദ്ധി, ആരംഭം
 ഉദരം വയറ്, കുക്ഷി, ജഠരം, പിചണ്ഡം
 ഉദാരന്‍ ശ്രേഷ്ഠന്‍, ദാനശീലന്‍, മഹാമനസ്‌കന്‍
 ഉദീരണം ഉച്ചാരണം, വിവരണം, ഉച്ചരിക്കല്‍, പറച്ചില്‍, കഥനം
 ഉദ്ഗമനം അഭിവൃദ്ധി, പുരോഗതി, ഉയര്‍ച്ച, ഉന്നതി
 ഉദ്യമം പരിശ്രമം, ഉത്സാഹം, പ്രയത്‌നം
ഉദ്യാനംപൂന്തോട്ടം, ആരാമം, ഉപവനം, വൃക്ഷവാടി
ഉദ്യോഗംപ്രയത്‌നം, തൊഴില്‍, വേല, ജോലി
ഉദ്വഹംഉദ്വാഹം,വിവാഹം, പരിണയം, ഉപയാമം, പാണിഗ്രഹണം
ഉദ്വേഗംഉത്കണ്ഠ, പരിഭ്രമം, പരിഭ്രാന്തി
ഉദ്ധതന്‍അഹങ്കാരി, ധിക്കാരി, ഗര്‍വിഷ്ഠന്‍
ഉന്മത്തംബുദ്ധിഭ്രമം, മതിഭ്രമം
ഉന്മാദംഭ്രാന്ത്, ഉന്മദം
ഉന്മേഷംഉണര്‍വ്, പ്രസാദം, ഓജസ്‌സ്
ഉപകാരംസഹായം, പ്രയോജനം, ഉപകൃതം, ഉപകൃതി
ഉപക്രമംആരംഭം, തുടക്കം, പ്രാരംഭം
 ഉപചാരംശുശ്രൂഷ, ഉപസര്യ, സേവനം, പരിചര്യ
 ഉപജീവനം ആജീവനം, ജീവിക, വര്‍ത്തനം, വൃത്തി
 ഉപദര്‍ശനം  വ്യാഖ്യാനം, വിമര്‍ശനം
 ഉപദ്രവം ശല്യം, പീഡ, ബാധ
 ഉപാധാനം  തലയണ, ഉപവഹം, ഉപബര്‍ഹം
 ഉപഭോഗം അനുഭവം, അനുഭോഗം, ആസ്വാദനം
 ഉപമ തുല്യത, സാമ്യം, സാദൃശ്യം
 ഉപയോഗം പ്രയോജനം, അനുഭവം
 ഉപലം ഉരകല്ല്, കഷം, നികഷം, ശാണം
 ഉപലബ്ധി ലാഭം, നേട്ടം
ഉപവനംപൂങ്കാവ്, പൂന്തോട്ടം, ആരാമം, ഉദ്യാനം
 ഉപവാസം അനശനം, ഉപവസ്തം, ഉപോഷണം, ഉപോഷിതം
 ഉപവീതം പൂണുനൂല്‍, യജ്ഞസൂത്രം, നിവീതം
 ഉപഹാരം കാഴ്ചദ്രവ്യം, പൂജാവസ്തു, സമ്മാനം
 ഉപാദ്ധ്യായന്‍ അദ്ധ്യാപകന്‍, ആചാര്യന്‍, ഗുരു, ഗുരുനാഥന്‍
 ഉപായം കൗശലം, സൂത്രം, തന്ത്രം
 ഉപാലംഭം ശകാരം, പരിഹാസം, നിന്ദ
 ഉപാസനം ആരാധനം, ഭജനം, പൂജനം, സേവ
 ഉപ്പന്‍ ചകോരം, ചെമ്പോത്ത്, ഭരദ്വാജം, ചന്ദ്രികാപായി, ജീവജീവം
 ഉപ്പ് ലവണം, വസിരം, സാമുദ്രം, അക്ഷീബം
ഉഭയംജോടി, യുഗളം, യുഗ്മം, യുഗ്മകം
 ഉമിനീര്‍ ലാല, സൃന്ദിനി, സൃന്ദനിക
 ഉമി തുച്ഛം, തുഷം, ധാന്യകല്കം, ധാന്യത്വക്ക്
 ഉമ്പര്‍ ദേവന്മാര്‍, നിലിമ്പര്‍, വാനവര്‍
 ഉയരം പൊക്കം, കിളരം, ഉച്ഛ്രയം, ഉച്ചം, ഉന്നതം, ഉദഗ്രം, തുംഗം
 ഉയിര്‍ ജീവന്‍, അസു, പ്രാണന്‍
 ഉരകല്ല് കഷം, നികഷം, ശാണം, ശാണോപലം, ചാണ
 ഉരഗം പാമ്പ്, നാഗം, പന്നഗം, അഹി, ഫണി, ഭോഗി, സര്‍പ്പം
 ഉരല്‍ ഉലൂഖലം, ഉദൂഖലം, ഉഡൂഖലം, ഉദുംബരം
 ഉരസിജം  സ്തനം, വക്ഷോജം
ഉരസ്‌സ്നെഞ്ച്, മാറിടം
 ഉരുവം രൂപം, ശരീരം
 ഉരുള കബളം, ഗുഡം, ഗ്രാസം, പിണ്ഡം
 ഉര്‍വി ഭൂമി, ക്ഷമാ, ക്ഷിതി, ധരണി, ധരിത്രി, പൃഥി, മഹി, വസുധ
 ഉലക്ക അയോഗ്രം, മുസലം, പരിഘം
 ഉലുവ കടുബീജിക, കാരവി, ഗന്ധഫല
 ഉലൂകം മൂങ്ങ, ദാത്യൂഹം, കാളകണ്ഠം, ദിവാഭീതന്‍, നിശാടനന്‍, ശികം
 ഉല്ലാസം ആഹ്‌ളാദം, ഉത്സാഹം, സന്തോഷം
 ഉഷസ്‌സ് പ്രഭാതം, പ്രത്യുഷം, പുലരി, വിഭാതം, കല്യം
 ഉഷ്ണം ചൂട്, താപം, സഞ്ജ്വരം
ഉഷ്ണീഷംതലപ്പാവ്, കിരീടം, ശിരോകവചം
 ഉള്ളി രോചനം, രുദ്രകം, തീക്ഷ്ണകന്ദം, കൃമിഘ്‌നം
 ഉറക്കം നിദ്ര, സുഷുപ്തി, സ്വാപം, ശയനം
 ഉറപ്പ് ദൃഢത, ബലം, സ്ഥിരത
 ഉറി കാചം, ശിക്യം
 ഉഴിഞ്ഞ ഇന്ദ്രവല്ലി, ശക്രവല്ലി, തീക്ഷ്ണഗന്ധം
 ഉഴുന്ന് ധാന്യമാഷം, ധാന്യവീരം, ബീജവരം, മാഷം
 ഊക്കം ശക്തി, ആയം, കരുത്ത്, ബലം, ആവേഗം
 ഊഞ്ഞാല്‍  ദോള, ഡോള, ഊചല്‍, പ്രേംഖ, ഊയല്‍, ഉഴിഞ്ഞാല്‍
 ഊണ് ഭോജനം, ഭക്ഷണം, ആഹാരം
ഊമമൂകന്‍, അവാക്ക്
ഊര്പ്രദേശം, കര, വാസസ്ഥലം
ഊരുതുട, ജാഘനി, സക്ഥി
ഊര്‍ണ്ണംകമ്പിളി, ആട്ടിന്‍രോമം, നൂല്
ഊര്‍ണ്ണനാഭംചിലന്തി, അഷ്ടപാദം, കൃശാക്ഷം
ഊഷ്മംചൂട്, വെയില്‍, താപം, ഊഷ്മാവ്
ഊഹംഅനുമാനം, സംശയവിചാരം, അദ്ധ്യാഹാരം
ഊളന്‍കുറുക്കന്‍, കുറുനരി, ജംബുകം, ക്രോഷ്ടം, സൃഗാലം
ഊറ്റംശക്തി, കരുത്ത്, ബലം