ഒച്ച ശബ്ദം, രവം, ആരവം, സ്വനം, നിര്‍ഘോഷം
 ഒട്ടകം ഉഷ്ട്രം, കാണ്ഡോലം, കരഭം, കരഭകം, ഗ്രീവി, മഹാംഗം, ദീര്‍ഘാംഗം, മഹാഗളം
 ഒഡ്യാണം അരഞ്ഞാണം, കാഞ്ചി, ഒട്ടിയാണ്‍
 ഒതുക്കം കല്പട, സോപാനം, പടവ്
 ഒപ്പം തുല്യം, സമം, സന്നിഭം
 ഒപ്പാരം  ഐക്യം, ഒരുമ, യോജിപ്പ്
 ഒരുമ  ഐക്യം, യോജിപ്പ്, ചേര്‍ച്ച
 ഒലി ശബ്ദം, ഒച്ച, ആരവം
 ഒസ്‌സാന്‍ ക്ഷുരകന്‍, ക്ഷൗരകന്‍, വപ്താവ്, നാപിതന്‍
 ഒളി ശോഭ, പ്രകാശം, തേജസ്‌സ്
 ഒഴുക്ക് പ്രവാഹം, ഝരി
 ഓജസ്‌സ് ചൈതന്യം, ഉന്മേഷം, പ്രസരിപ്പ്
 ഓടക്കുഴല്‍ വേണു, മുരളി, സുഷിരവാദ്യം, വംശനാളം
 ഓടം വള്ളം, തോണി, വഞ്ചി, തരണി, തരിത്രം
 ഓന്ത് കുകലാസം, സരടം, വേദാരം
 ഓദനം ചോറ്, അന്നം, ആഹാരം, ജീവനം, നിഘസം, ഭോജനം, ഭോജ്യം
 ഓരം അരുക്, വക്ക്, വശം
 ഓരിലത്താമര അവ്യംഗ, അവ്യഥ, ചാരടി, തരണി, പത്മ, പത്മാവതി, സുവഹ, സുവീര
 ഓര്‍നിലം ഊഷരം, ഊഷവാന്‍, ഇരിണം
ഓശാരംസൗജന്യം, ദാനം
 ഓഹരി പങ്ക്, അംശം, ഭാഗം
 ഓവ്  പ്രണാളി, പ്രണാളം
 ഓളം തിര, തരംഗം, വീചി, ഊര്‍മ്മി
 ഓളി ഓരി, കൂകല്‍, നിലവിളി
 ഔത്സുക്യം  ആഗ്രഹം, താത്പര്യം
 ഔദ്ധത്യം അഹങ്കാരം, അഹന്ത
 ഔന്നത്യം ഉയരം, പൊക്കം
 ഔപമ്യം സാദൃശ്യം, തുല്യത
 ഔഷധം  അഗദം, ജായു, ഭേഷജം, ഭൈഷജ്യം