കാട്വനം, അടവി, കാനനം, കാന്താരം, വിപിനം, അരണ്യം
കാട്ടാളന്‍നിഷാദന്‍, കിരാതന്‍, ശബരന്‍
കാട്ടുതീദാവം, ദവം, വനഹുതാശനന്‍
കാട്ടുപോത്ത്മഹിഷം, സൈരിഭം, യമരഥം
കാദംബരിമദ്യം, മദിര, വാരുണി, സുര
കാനനംകാട്, വിപിനം, വനം, അടവി, കാന്താരം
കാനല്‍ജലംമൃഗതൃഷ്ണ, മരുമരീചിക
കാന്തന്‍പ്രിയന്‍, ഭര്‍ത്താവ്, സുന്ദരന്‍
കാന്താരം-വനം, കാട്, അടവി, കാനനം
കാമദേവന്‍മദനന്‍, മന്മഥന്‍, മാരന്‍, മീനകേതനന്‍, കാമന്‍, അനംഗന്‍, കന്ദര്‍പ്പന്‍, ദര്‍പ്പകന്‍, സ്മരന്‍, മനസിജന്‍, രതിപതി, മകരധ്വജന്‍, പഞ്ചശരന്‍, മലരമ്പന്‍, രതിനായകന്‍, രമണന്‍, പുഷ്പധന്വാവ്, പുഷ്പകേതനന്‍.
കാമിനിസുന്ദരി, കാമുകി, പ്രേമവതി
കാമുകികാമിനി, സുന്ദരി, പ്രേമവതി, അനുരാഗിണി
കാരസ്‌കരംകാഞ്ഞിരമരം, ഗരദ്രുമം, മഹാകാലം, മൃത്യുഫലം, വിഷതിന്ദു, വിഷദ്രുമം
കാരാഗൃഹംതടവറ, തുറുങ്ക്, ബന്ധനാലയം, കാര, ഠാണാവ്
കാരുണ്യംകരുണ, ദയ, കനിവ്
കാലന്‍യമന്‍, പിതൃപതി, കൃതാന്തന്‍, അന്തകന്‍, ദണ്ഡധരന്‍
കാല്‍ച്ചിലമ്പ്നൂപുരം, മഞ്ജീരം, പാദാംഗം, തുലാകോടി
കാളഋഷഭം, വൃഷം, ഋഷം, വൃഷഭം, സൗരഭേയം
കാളിന്ദിയമുന, കളിന്ദജ, സൂര്യാത്മജ, യമസോദരി
കാഴ്ചദൃശ്യം, ദര്‍ശനം, ആലോകനം, ഈക്ഷണം
കാഴ്ചദ്രവ്യംഉപഹാരം, ഉപായനം, പ്രാഭൃതം, ഉപദ
കാറ്റ്അനിലന്‍, ആശുഗന്‍, പവനന്‍, മാരുതന്‍, സമീരണന്‍
കിണര്‍കൂപം, ഉദപാനം, അസു, പ്രഹി
കിങ്കരന്‍ഭൃത്യന്‍, പരിചാരകന്‍, ചേടകന്‍, പ്രൈഷന്‍, ദാസന്‍
കിന്നരന്‍അശ്വമുഖന്‍, കിംപുരുഷന്‍, തുരംഗവദനന്‍, മയു
കിംവദന്തികേട്ടുകേള്‍വി, ജനശ്രുതി, പ്രവാദം, ലോകപ്രവാദം
കിരാതന്‍കാട്ടാളന്‍, വേടന്‍, വ്യാധന്‍, ശബരന്‍
കിരീടംമകുടം, മുകുടം, കോടീരം
കിരീടിഅര്‍ജുനന്‍, ഫല്‍ഗുനന്‍, പാര്‍ഥന്‍, ധനഞ്ജയന്‍
കിളിവാതില്‍ഗവാക്ഷം, വാതായനം, ജാലകം
കിഴക്ക്പ്രാചി, പൂര്‍വം
കിഴവന്‍വയസ്സന്‍, വൃദ്ധന്‍, സ്ഥവിരന്‍
കീര്‍ത്തിപ്രശസ്തി, ഖ്യാതി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി
കുക്കുടംകുക്കുടകം, കോഴി, ചരണായുധം, താമ്രചൂഡം
കുങ്കുമംകാശ്മീരം, കാശ്മീരകം, ലോഹിതചന്ദനം, ബാല്ഹീകം, പിശുനം
കുടീരംകുടില്‍, പര്‍ണശാല, കുടീരകം
കുടുംബിനിഗൃഹനായിക, വീട്ടമ്മ, ഗൃഹിണി, പുരന്ധ്രി