അംബുജംതാമര, വാരിജം, ജലജം, കമലം, നളിനം
 അംബുധി സമുദ്രം, ജലധി, വാരിധി
 അംഭസ്‌സ് വെള്ളം, ജലം, തോയം, വാരി
 അമ്മ അംബ, ജനനി, ജനയിത്രി, തായ, മാതാവ്
 അമ്മായി മാതുല, മാതുലി, മാതുലാനി
 അമ്മാവന്‍ മാതുലന്‍, മാതുലകന്‍, മാതുകേശടന്‍, മാതൃകന്‍
 അംശം പങ്ക്, ഭാഗം, ഓഹരി, വീതം, വിഭാഗം
 അംശു രശ്മി, കിരണം, പ്രകാശം
 അംശുകം വസ്ത്രം, പട്ട്, പട്ടുവസ്ത്രം
 അംശുമാന്‍ സൂര്യന്‍, ആദിത്യന്‍, പ്രഭാകരന്‍
അംസം തോള്‍, ചുമല്‍, സ്‌കന്ധം
 അയനം ഗതി, യാത്ര, സഞ്ചാരം, സഞ്ചാരണം
 അര അരക്കെട്ട്, കടി, കടിതം, തടം, മദ്ധ്യം, ശ്രോണി
 അരങ്ങ് രംഗം, നാട്യശാല, നൃത്തവേദി
 അരചന്‍ രാജാവ്, നൃപന്‍, നരേന്ദ്രന്‍
 അരഞ്ഞാണം കാഞ്ചി, മേഖല, രശന, സപ്തകി, സാരസനം
 അരണ്യം കാട്, വനം, വിപിനം
 അരമന കൊട്ടാരം, രാജഭവനം, രാജമന്ദിരം, രാജസദനം, സൗധം
 അരയന്നം ഹംസം, മരാളം, ചക്രാംഗം, ജലപാദകം
 അരയന്നപ്പിട ഹംസി, മരാളി, ചക്രാംഗി, വരാളി
അരയാല്‍ അശ്വത്ഥം, ചലദലം, പിപ്പലം, ബോധിദ്രുമം
 അരവിന്ദം താമര, താമരപ്പൂവ്
 അരി അക്ഷതം, തണ്ഡൂലം, ഗാരിത്രം
 അരിതാരം ആലം, താലം, പിഞ്ജരം, ഹരിതാലം
 അരിവെപ്പുകാരന്‍ ആന്ധസികന്‍, ആരാളികന്‍, ഔദാനികന്‍, സൂദന്‍, പല്ലവന്‍
 അരുണന്‍ അനൂരു, വിപാദന്‍, കാശ്യപി, സൂര്യസുതന്‍, ഗരുഡാഗ്രജന്‍, സൂര്യസാരഥി
 അരുവി ഝരം, നിര്‍ഝരം, വാരിപ്രവാഹം, ഝാരീ
 അര്‍ക്കന്‍ സൂര്യന്‍, പ്രഭാകരന്‍, ദിവാകരന്‍
 അര്‍ച്ചന ആരാധന, വന്ദനം, പൂജ, അര്‍ഹണം
 അര്‍ജ്ജുനന്‍  കിരീടി, ജിഷ്ണു, ധനഞ്ജയന്‍, പാര്‍ത്ഥന്‍, ഫല്‍ഗുനന്‍, ബീഭത്സു, വിജയന്‍, ശ്വേതാശ്വന്‍, സവ്യസാചി
അര്‍ഭകന്‍കുട്ടി, പൈതല്‍, കുഞ്ഞ്, പോതം
 അലക്കുകാരന്‍ രജകന്‍, ധാവകന്‍, നിര്‍ണേ്ണജകന്‍, വണ്ണാന്‍
 അലങ്കാരം ആഭരണം, ഭൂഷ, ഭൂഷണം, വിഭൂഷണം
 അലസന്‍ മടിയന്‍, മന്ദന്‍, അലംഭാവി, ശീതകന്‍
 അലോസരം ശല്യം, ബദ്ധപ്പാട്, ഉപദ്രവം
 അല്പന്‍ ക്ഷുദ്രന്‍, ന്യൂനന്‍, മന്ദന്‍, ഹീനന്‍
 അല്ലല്‍ ദു:ഖം, അത്തല്‍, ആടല്‍, അല്ല്
 അവജ്ഞ നിന്ദ, വെറുപ്പ്, പരിഭവം, ഉപേക്ഷ, അനാദരം
 അവതംസം ശിരോഭൂഷണം, പൂമാല
 അവനി ഭൂമി, ധര, ധരിത്രി