ആരണ്യംവനം, അടവി, കാനനം, കാന്താരം
 ആരംഭം തുടക്കം, ഉപക്രമം, പ്രക്രമം, അഭ്യാദാനം, ഉദ്ഘാതം
 ആരവം ശബ്ദം, രവം, ധ്വനി, നാദം, സ്വനം
 ആര്‍ദ്രത ദയ, അലിവ്, അനുകമ്പ, കാരുണ്യം
 ആലയം വീട്, ഭവനം, സദനം, മന്ദിരം
 ആലവട്ടം അലങ്കാരവിശറി, വ്യജനി, താലവൃന്തം
 ആലിപ്പഴം ഇരാചരം, ഇരാംബരം, ഘനോപലം, ജലമൂര്‍ത്തിക
 ആലിംഗനം പരിരംഭണം, ആശേ്‌ളഷം, സംശേ്‌ളഷം, ഉപഗൂഹനം
 ആല്‍ അശ്വത്ഥം, വൃക്ഷരാജന്‍, വടവൃക്ഷം
 ആവണക്ക് വ്യാഘ്രപുഷ്പം, ഗന്ധര്‍വഹസ്തകം, എരണ്ഡം, ഉരുവൂകം, രുചകം, ചിത്രകം, ചഞ്ചു
ആവനാഴി തൂണി, തൂണീരം, തൂണം, നിഷംഗം
 ആവരണം മറ, മൂടുപടം, അവഗുണ്ഠനം, നിചോളം
 ആവലി കൂട്ടം, നിര, പംക്തി
 ആവാസം പാര്‍പ്പിടം, നിവാസം, മന്ദിരം, സദനം
 ആവി ജലബാഷ്പം, സ്വേദം, ബാഷ്പം
 ആവൃതം  ചുറ്റപ്പെട്ടത്, വലയിതം, സംവീതം, രുദ്ധം, വേഷ്ടിതം
 ആവേഗം മന:ക്ഷോഭം, തിടുക്കം
 ആശംസ അനുഗ്രഹം, ആശീര്‍വാദം
 ആശാന്‍ ഗുരു, ഗുരുനാഥന്‍, ഗുരുഭൂതന്‍
 ആശാരി തച്ചന്‍, തക്ഷന്‍, ത്വഷ്ടാവ്, വര്‍ദ്ധകി
 ആശീര്‍വാദംആശംസ, ആശിസ്, ആശീര്‍വചനം, ആശീര്‍വാദം, സ്വസ്തിവാദം, ഹിതാശംസ
 ആശ്രമം പര്‍ണശാല, ഉടജം
 ആസനം ഇരിപ്പിടം, ആധാരം, പീഠം, വിഷ്ടരം
 ആഹാരം ഭക്ഷണം, ഭോജനം, ലേഹം, നിഘസം
 ആഹ്‌ളാദം സന്തോഷം, ആമോദം
 ആളി തോഴി, സഖി, ചേടി
 ആഴി സമുദ്രം, സാഗരം, വാരിധി
 ആറ്റുദര്‍ഭ അമരപുഷ്പ, ഇക്ഷുകാണ്ഡം, ഇക്ഷുരം, കാശം
 ആറ്റുവഞ്ചി അംബുവേതസം, ജലവേതസം, വാഞ്ജുളം
 ഇച്ഛ ആഗ്രഹം, അഭിലാഷം, ഈഹ, കാംക്ഷ, വാഞ്ജ, സ്പൃഗ
 ഇഞ്ചി ആര്‍ദ്രകം, ആര്‍ദ്രിക, ശൃംഗിവേരം, ബരം
 ഇടയന്‍ ആഭീരന്‍, ഗോപാലന്‍, ഗോപന്‍, വല്ലവന്‍, ആനായന്‍, ഗോസംഖ്യന്‍
 ഇടവം വൈശാഖം, മാധവം, രാധം
 ഇടിത്തീ മിന്നല്‍, മേഘജ്യോതിസ്‌സ്
 ഇടിമിന്നല്‍ കൊള്ളിയാന്‍, മിന്നല്‍പ്പണര്‍, ഇടിവാള്‍, അശനി, ചങ്ങല, ചപല, തടിത്ത്
 ഇടിമുഴക്കം മേഘനാദം, ഗര്‍ജ്ജിതം, സ്തനിതം, രസിതം
 ഇണ ഇരട്ട, രണ്ട്, ദ്വയം, ദ്വന്ദ്വം, മിഥുനം
 ഇണക്കം ഇഷ്ടം, പൊരുത്തം, യോജിപ്പ്, മെരുക്കം
 ഇതള്‍ ദലം, ദളം, ഛദം, ബര്‍ഹം
 ഇതിവൃത്തം  കഥ, കഥാവസ്തു, പ്രതിപാദ്യം, വിഷയം
 ഇത്തിപ്‌ളക്ഷം, ജടി, പര്‍ക്കടി
 ഇത്തിള്‍ വൃക്ഷാദനി, വൃക്ഷരുഹ, ജീവന്തിക, വൃന്ദ
 ഇനിമ മാധുര്യം, ഭംഗി, ഇനിപ്പ്
 ഇന്തുപ്പ് സിന്ധുജം, സിതശിവം, ശീതശിവം, മാണിന്ഥം
 ഇന്ദിര ലക്ഷ്മി, കമല, പത്മ, പത്മാലയ, മംഗളദേവത, രമ, ശ്രീ, ലോകജനനി
 ഇന്ദീവരം കരിങ്കൂവളം, നീലത്താമര, നീലോല്പലം
 ഇന്ദു  ചന്ദ്രന്‍, വിധു, സോമന്‍, ശശി
 ഇന്ദുചൂഡന്‍ ശിവന്‍, ചന്ദ്രശേഖരന്‍, കലാധരന്‍
 ഇന്ദുമതി വെളുത്തവാവ്, പൗര്‍ണമി, പൗര്‍ണമാസി
 ഇന്ദ്രചാപം മഴവില്ല്, ഇന്ദ്രധനുസ്‌സ്