പര്യായ പദങ്ങള്‍
പകല്‍ | ദിനം, അഹസ്സ്, വാസരം, ദിവസം |
പക്ഷം | ചിറക്, പത്രം, പതത്രം, ഛദം, ഛദനം, വാജം |
പക്ഷി | ഖഗം, വിഹംഗം, വിഹഗം, വിഹംഗമം, ദ്വിജം, പതംഗം, പത്രി, ശകുന്തം |
പക്ഷിക്കൂട് | നീഡം, കുലയം, കുലായം |
പക്ഷ്മം | കണ്പീലി, ഇമ, പക്ഷ്മളം |
പങ്കം | ചെളി, ചേറ്, കര്‍ദമം |
പങ്കജം | താമര, വാരിജം, ജലജം |
പംക്തി | നിര, കൂട്ടം, ശ്രേണി, സമൂഹം, സംഘാതം |
പച്ച | ഹരിതം, ഹരിത്ത്, പലാശം, തമിലം |
പഞ്ചാനനം | സിംഹം, പഞ്ചാസ്യന്‍, മൃഗരാജന് |
പഞ്ജരം | പക്ഷിക്കൂട്, കുലയം, കുലായം |
പഞ്ഞി | തുലം, പിചു, പഞ്ചി |
പട | സൈന്യം, സേന, അനീകം, അനീകിനി, ചക്രം, ചമു, ധ്വജിനി, പൃതന, ബലം, വരൂഥിനി, വാഹിനി |
പടക്കളം | അടര്‍ക്കളം, പോര്‍ക്കളം, രണാങ്കണം, സമരാങ്കണം |
പടച്ചട്ട | കവചം, തനുത്രം, ഉരച്ഛദം, മര്‍മ്മം, ജഗരം |
പടലം | കൂട്ടം, പംക്തി, നിര |
പടഹം | പെരുമ്പറ, ഭേരി, ദുന്ദുഭി |
പടിഞ്ഞാറ് | പശ്ചിമം, പ്രത്യക് |
പടുക്ക | കിടക്ക, ശയ്യ |
പട്ടട | ശ്മശാനം, ചുടുകാട് |
പടീശന് | കാമദേവന്, മാരന്, മദനന് |
പട്ടണം | നഗരം, പത്തനം |
പട്ടമഹിഷി | രാജ്ഞി, രാജപത്നി |
പട്ടി | കുക്കുരം, ശ്വാവ്, ശ്വാനന്, ശുനകം, ശുനി |
പണ്ഡിതന് | ബുധന്‍, വിദ്വാന്, വിശാരദന് |
പതാക | കൊടിക്കൂറ, വൈജയന്തി, കേതനം, കേതു |
പതി | ധവന്, പ്രിയന്, ഭര്‍ത്താവ് |
പതിവ്രത | സതി, സാധ്വി, സുചരിത, സുചരിത്ര |
പത്മിനി | ഭാര്യ, കളത്രം, ജായ, പരിഗ്രഹം, കാന്ത, സഹധര്‍മ്മിണി |
പത്രാസ് | പകിട്ട്, ആഡംബരം, പൊങ്ങച്ചം, അന്തസ്സ്, യോഗ്യത |
പഥികന് | യാത്രികന്, സഞ്ചാരി |
പന | താലം, താലദ്രുമം, തരുരാജന്‍, തൃണദ്രുമം, ദീര്ഘപത്രം |
പന്തയം | പണയം, വാത് |
പന്ത് | കന്ദുകം, കണ്ഡുകം, ഗേണ്ഡൂകം |
പന്ഥാവ് | വഴി, പഥം, മാര്‍ഗ്ഗം |
പന്നഗം | പാമ്പ്, അഹി, നാഗം |
പന്നി | കിടി, കിരി, ഘോണി, വരാഹം, സൂകരം |
പരഭൃതം | കുയില്‍, പികം |
പരശു | മഴു, കുഠാരം, കോടാലി, പരശ്വധം |
പരശുരാമന് | ഭാര്ഗവന്, ഭൃഗുരാമന്‍, ജമദഗ്നന്‍, ഭാര്ഗവരാമന് |
പരാക്രമം | വിക്രമം, ശക്തി, ശൗര്യം, ബലം, ദ്രവിണം, തരസ്സ്, ഉരം |
പരാഗം | പൂമ്പൊടി, രജസ്സ്, പുഷ്പരജസ്സ് |
പരിഗ്രഹം | ഭാര്യ, ജായ, കളത്രം |
പരിദേവനം | നിലവിളി, ക്രന്ദനം, ആക്രന്ദനം |
പരിപാവനം | പരിപൂതം, പരിശുദ്ധം, വിശുദ്ധം, ശുദ്ധം, നിര്‍മലം, വിമലം |
പരിപ്രേക്ഷ്യം | പരിപ്രേക്ഷ്യം വീക്ഷണം, കാഴ്ചപ്പാട്, ദര്‍ശനം |
പരിഭാഷ | തര്‍ജമ, മൊഴിമാറ്റം, ഭാഷാന്തരീകരണം |
പരിണയം | വിവാഹം, പരിണയനം, പാണിഗ്രഹം, പാണിഗ്രഹണം, പാണിപീഡനം, ഉപയമം, ഉദ്വഹം, ഉദ്വഹനം |
പരിമളം | സുഗന്ധം, വാസന, സൗരഭ്യം, സുരഭി |
പരിവ്രാജകന് | ഭിക്ഷു, സന്ന്യാസി, താപസന് |
പരിശുദ്ധി | പൂതം, വിമലം, പവിത്രം, അമലം |
പര്‍ണശാല | ആശ്രമം, ഉടജം, മയടം, പര്‍ണാശ്രമം |
പര്‍വതം | അചലം, ഗിരി, ശൈലം, അദ്രി, മഹീധരം, മഹീധ്രം, ശിലോച്ചയം, ഭൂധരം |
പര്‍വതശിഖരം | ശൃംഗം, കൊടുമുടി, ശൈലാഗ്രം |
പല്ലക്ക് | ആന്തോളം, യാപ്യയാനം, ശിബിക, മേനാവ്, ഡയനം, പ്രവഹണം, കര്‍ണീരഥം |
പല്ലി | ഗൗളി, കഡ്യമത്സ്യ, ഗൃഹഗോധ, ഗൃഹാളിക, ജ്യേഷ്ഠ, പല്ലിക, ബ്രാഹ്മി, ലക്തിക |
പല്ല് | രദനം, ദന്തം, രദം, ദ്വിജം, ദശനം |
പവനന് | വായു, അനിലന്‍, മാരുതന്‍ |
പവിഴം | വിദ്രുമം, പ്രവാളം, രക്താംഗം, ലതാമണി |
പശു | ഗോ, ഗോവ്, ശൃംഗിണി, സൗരഭേയി, ധേനു, ധേനുക, പയസ്വിനി, മാഹാ, മാഹേയി, രോഹിണി |
പാഞ്ചാലി | ദ്രൗപതി, കൃഷ്ണ, പാര്‍ഷതി, യാജ്ഞസേനി, സൈരന്ധ്രി, പഞ്ചമി, നിത്യയൗവനി |
പാടം | കണ്ടം, നിലം, വയല്‍, കേദാരം |
പാണിഗ്രഹണം | വിവാഹം, പരിണയം |
പാതാളം | അധോഭുവനം, ബലിസത്മം, രസാതലം, നാഗലോകം, ബഡവാമുഖം |
പാത്രം | അമത്രം, ആവപനം, ഭാജനം, ഭാണ്ഡം, സൂപം |
പാഥേയം | വഴിച്ചോറ്, പൊതിച്ചോറ് |
പാദുകം | പാദുകാ, ചെരിപ്പ്, പാദരക്ഷ |
പാനപാത്രം | ചഷകം, പാനചഷകം, പാനഭാജനം, കംസം |
പാന്ഥന് | പഥികന്, യാത്രികന്, സഞ്ചാരി |
പാപം | അഘം, കലുഷം, കല്മാഷം, കില്ബിഷം, അംഹസ്സ് |
പാപ്പാന് | ആനക്കാരന്, ഹസ്തിപന്‍, ഹസ്ത്യാരോഹന്‍, അധോരണന്, നിഷാദി |
പാമ്പ് | സര്‍പ്പം, ഭുജംഗം, ചക്രി, വിഷധരം, ഫണി, ഉരഗം, പന്നഗം, ഭോഗി |
പാംസു | പൊടി, ധൂളി, രേണു |
പാരിജാതം | കല്പവൃക്ഷം, ദേവവൃക്ഷം, ദേവതാരു |
പാര്ഥന് | അര്ജുനന്, ഫല്ഗുനന്, സവ്യസാചി, ജിഷ്ണു |
പാര്ഥന് | അര്ജുനന്, ഫല്ഗുനന്, സവ്യസാചി, ജിഷ്ണു |
പാര്‍ത്ഥിവന്‍ | രാജാവ്, ഭൂമിപന്‍, ഭൂപന്‍ |
പാര്‍വതി | ഉമ, കാര്‍ത്യായനി, ഗൗരി, കാളി, ഹൈമവതി, ഈശ്വരി, ശിവ, അപര്‍ണ, ഗിരിജ |
പാര്‍ശ്വവര്‍ത്തി | പക്ഷപാതി, ആശ്രിതന്, പാര്ശ്വസ്ഥന് |
പാര്‍ഷതി | പാഞ്ചാലി, ദ്രൗപതി, കൃഷ്ണ, യാജ്ഞസേനി |
പാലാഴി | ക്ഷീരാബ്ധി, ക്ഷീരസാഗരം, പാല്ക്കടല് |
പാല് | ക്ഷീരം, ദുഗ്ദ്ധം, പയസ്സ് |
പാവകന്‍ | അഗ്നി, അനലന്‍, ജാതവേദസ്സ് |
പാഷണ്ഡന് | ധര്മ്മവിരോധി, നാസ്തികന്, നിരീശ്വരവാദി |
പാറാവ് | കാവല്‍, ഠാണാവ് |
പികം | കുയില്‍, കോകിലം, പരഭൃതം |
പിച്ചക്കാരന് | യാചകന്, തെണ്ടി, ഭിക്ഷു |
പിടിയാന | കരിണി, വശ, കരേണു, മാതംഗി, ഹസ്തിനി |
പിതാവ് | അച്ഛന്, താതന്, ജനകന് |
പിനാകി | ശിവന്, പിനാകപാണി, കപാലപാണി |
പിശുക്കന് | കൃപണന്, കദര്യന്, കിംപചാനന്, ക്ഷുദ്രന്‍ |
പീഠിക | ആമുഖം, മുഖവുര, പ്രസ്താവന |
പീതാംബരന് | മഹാവിഷ്ണു, ശ്രീകൃഷ്ണന് |
പുക | ധൂമം, ധൂമ്രം, ധൂപം |
പുകയില | ധൂമപത്രം, ധൂമ്രപത്രം, ആവിപത്രം, കലഞ്ജം, കൃമിഘ്നി, ഗൃദ്ധ്രപത്ര, ധൂമ്രാഹ്യ |
പുങ്കന്‍ | മൂഢന്, ഭോഷന്, വിഡ്ഢി |
പുച്ഛം | പരിഹാസം, നിന്ദ |
പുച്ഛം | വാല്, ലാംഗുലം |
പുഞ്ചിരി | സ്മിതം, സ്മേരം, മന്ദഹാസം, സ്മിതി |
പുണ്ഡരീകം | താമര, നളിനം, കമലം |
പുണ്യം | സുകൃതം, ശ്രേയം, ധര്‍മം |
പുതപ്പ് | കമ്പളം, നീശാരം, പ്രാവരണം, പ്രാവാരം |
പുതിയത് | നവം, നവീനം, നൂതനം, അഭിനവം |
പുത്രന് | മകന്, ആത്മജന്, തനയന്, തനൂജന്‍, സൂതന്‍, നന്ദനന്‍ |
പുത്രഭാര്യ | സ്നുഷ, വധു, ജനി |
പുത്രി | ആത്മജ, തനയ, സുത, നന്ദിനി, തനൂജ |
പുരികം | ചില്ലി, ഭ്രൂ |
പുരുഷാരം | ആള്‍ക്കൂട്ടം, ജനക്കൂട്ടം |
പുരുഷലിംഗം | മേഢ്റം, ശിശ്നം, ധ്വജം |
പുല | അശൗചം, ആശൗചം |
പുലരി | പ്രഭാതം, വിഭാതം, കാല്യം |
പുലി | വ്യാഘ്രം, ശാര്‍ദ്ദൂലം, നരി |
പുല്ല് | തൃണം, ഘാസം, യവസാ |
പുഷ്കരിണി | താമരപ്പൊയ്ക, സരോജിനി, കമലിനി |
പുഷ്പം | പൂവ്, സുമം, സൂനം, കുസുമം, പ്രസൂനം, അലര്, മലര് |
പുഷ്പവാടി | പൂന്തോട്ടം, ആരാമം, ഉദ്യാനം |
പുളകം | രോമാഞ്ചം, രോമഹര്‍ഷണം, കോള്മയിര്, രോമോദ്ഗമം |
പുളിനം | മണല്‍ത്തിട്ട, സൈകതം |
പുഴ | ആപഗ, കുല്യ, തടിനി, നിര്‍ഝരി, വാഹിനി |
പൂച്ച | മാര്ജാരന്, ആഖുഭുക്ക്, ഓതു, ബിഡാലം, മൂഷികാരി, വിഡാലം |
പൂജ | അര്‍ച്ചന, നമസ്യ, അര്‍ഹണ, ആരാധന |
പൂണുനൂല്‍ | പൂണൂല്, പവിത്രം, ഉപവീതം, വീതസൂത്രം, സാവിത്രം, യജ്ഞസൂത്രം, ബ്രഹ്മസൂത്രം |
പൂന്തോട്ടം | ആരാമം, ഉപവനം, ഉദ്യാനം, പുഷ്പവാടി, പൂങ്കാവ് |
പൂമൊട്ട് | കലിക, കോരകം, ക്ഷാരകം, കുഡ്മളം, മുകുളം |
പൂരുഷന് | പുരുഷന്, പൂമാന്‍, മനുഷ്യന് |
പൂവ് | കുസുമം,പ്രസൂനം, സുമം, മലര്, അലര് |
പൂഴി | പൊടി, ധൂളി, രേണു, പാംസു |
പൃഥ്വി | ഭൂമി, ധര, ധരിത്രി |
പൃഥ്വിപതി | രാജാവ്, ഭൂപതി, ഭൂമിപന്‍, ധരാപതി |
പേന്‍ | കേശകീടം, കേശടം, യുക, യൂകം |
പൊക്കണം | മാറാപ്പ്, ഭാണ്ഡം |
പോത്ത് | നിഷ്കഹം, കോടാരം |
പൊടി | ധൂളി, രേണു, പാംസു, രജസ്സ്, ചൂര്‍ണം |
പൊട്ട് | തിലകം, തമാലം, ചിത്രകം, വിശേഷകം, തൊടുകുറി |
പൊന്ന് | സ്വര്‍ണം,കനകം, കാഞ്ചനം |
പൊയ്ക | വാപി, സരസി, സരസ്സ് |
പൊരുള്‍ | സാരം, തത്ത്വം, സാരാംശം |
പൗര്‍ണമാസി | പൗര്‍ണമി, വെളുത്ത വാവ്, പൂര്‍ണിമ, പൗര്‍ണിമ |
പ്രചുരം | ബഹുലം, ബഹു, ഭൂയിഷ്ഠം, ഭൂരി, സ്ഫാരം, ഭൂയ: |
പ്രജാപതി | ബ്രഹ്മാവ്, വേധസ്സ്, വേധാവ് |
പ്രജ്ഞ | പ്രജ്ഞാ, ബുദ്ധി, ബോധം, ധീ, മതി, ധിഷണ |
പ്രദോഷം | സന്ധ്യ, അന്തി, സായംകാലം |
പ്രഭവം | ഉദ്ഭവം, ജനനം, ആരംഭം, ഉത്പത്തി |
പ്രഭാകരന് | സൂര്യന്, ദിവാകരന്, അര്‍ക്കന്‍, അംശുമാന്, അഹസ്കരന്‍ |
പ്രഭാതം | പ്രത്യൂഷം, കാല്യം, ഉഷസ്സ്, വിഭാതം, പ്രാത:കാലം |
പ്രഭു | സ്വാമി, ഈശ്വരന്, പതി, അധിപന്, നേതാവ്, നായകന്, പരിവൃധന് |
പ്രമേയം | വിഷയം, വസ്തുത, പ്രതിപാദ്യം |
പ്രരോദനം | കരച്ചില്, വിലാപം |
പ്രശസ്തന്‍ | പ്രശസ്തന്‍, പ്രസിദ്ധന്‍, പ്രഖ്യാതന്‍, വിശ്രുതന്‍, പ്രഥിതന്‍, വിജ്ഞാതന്‍ |
പ്രാജ്ഞന്‍ | പണ്ഡിതന്, വിജ്ഞന്, വിജ്ഞാനി |
പ്രാലേയം | മഞ്ഞ്, ഹിമം, തുഹിനം, തുഷാരം |
പ്രാവ് | കപോതം, കളരവം, പാരാവതം |
പ്രാസാദം | മാളിക, മേട, സൗധം, ഹര്‍മ്യം |
പ്രേമം | പ്രണയം, അനുരാഗം, സ്നേഹം |
പ്രേയസി | ഭാര്യ, പത്നി, ജായ |
പ്ലവഗം | പ്ലവംഗമം, കുരങ്ങ്, പ്ലവംശം, വാനരം, മര്‍ക്കടം, കപി |
പ്ലാവ് | പിലാവ്, പനസം, കണ്ടകീഫലം, പൂതഫലം, ഫലകണ്ടകം, ഫലസം |
ഫണം | പത്തി, ഫട, സ്ഫട, സ്ഫുട |
ഫണി | പാമ്പ്, അഹി, സര്‍പ്പം |
ഫാലം | നെറ്റി, നിടിലം, ലലാടം |
ഫേനം | പത, നുര, കുമിള |
ബകം | കൊക്ക്, കൊറ്റി |
ബഡവാഗ്നി | സമുദ്രാഗ്നി, ഔര്‍വം, ബഡവാനലന്‍, ബാഡവം |
ബധിരന് | ചെകിടന്, എഡന്‍ |
ബന്ധനം | ഉദ്ദാനം, പ്രഗ്രഹം, ഉപഗ്രഹം, വന്ദി |
ബന്ധു | ജനാതി, ബാന്ധവന്‍, സഗോത്രന്‍, സ്വജനം |
ബന്ധുരം | മനോഹരം, ആകര്‍ഷകം |
ബര്‍ഹം | മയില്‍പ്പീലി, പിഞ്ഛം, പിഞ്ഛിക |
ബര്‍ഹി | മയില്‍, മയൂരം, കേകി |
ബലഭദ്രന് | ബലരാമന്, ഹലായുധന്, മുസലി, ഹലി, സീരപാണി |
ബലവാന് | ബലശാലി, ബലി, ഊര്‍ജ്ജസ്വലന്‍, ഊര്‍ജ്ജസ്വി, അംസളന് |
ബലഹീനന് | ദുര്ബലന്, ഛാതന്‍, അമാംസന് |
ബാധ്യത | കടം, ഋണം |
ബാന്ധവന്‍ | ബന്ധു, മിത്രം, സ്നേഹിതന് |
ബാലകന് | ബാലന്, കുട്ടി, വത്സന്, മാണവന്, മാണവകന്‍, പോതന്‍, പോതാകന്, പൃഥുകന്‍, ബാലിശന്, വടു, പാകന്‍, ഡിംഭന്‍ |
ബാഷ്പം | കണ്ണുനീര്, അശ്രു, മിഴിനീര് |
ബാഹു | കൈ, പാണി, ഹസ്തം |
ബാഹുലേയന് | സുബ്രഹ്മണ്യന്, കാര്ത്തികേയന്, മുരുകന്, ആറുമുഖന്‍ |
ബിലം | ദ്വാരം, ഗുഹ, കന്ദരം |
ബിസം | താമരവളയം, താമരനൂല് |
ബുദ്ധന് | തഥാഗതന്, മാരജിത്ത്, ശാക്യമുനി, ലോകജിത്ത്്, സിദ്ധാര്ഥന്, ശ്രമണന്‍, സുഗതന് |
ബുദ്ധി | പ്രജ്ഞ, ധീ, ധിഷണ, മനീഷ, മതി, ശേമുഷി, ചേതന |
ബുദ്ബുദം | നീര്‍ക്കുമിള, ഉദകപ്പോള |
ബുഭുക്ഷ | വിശപ്പ്, അശനാശ |
ബൃഹസ്പതി | ദേവഗുരു, വ്യാഴം |
ബോധക്കേട് | മോഹാലസ്യം, മൂര്‍ച്ഛ, മോഹം |
ബോധി | അരയാല്‍, അശ്വത്ഥം |
ബ്രഹ്മാക്ഷരം | പ്രണവം, ഓങ്കാരം |
ബ്രഹ്മാവ് | കമലാസനന്, ചതുരാനനന്‍, പിതാമഹന്, പ്രജാപതി, വിധാതാവ്, വിരിഞ്ചന്‍, ലോകേശന്‍, വേധാവ് |
ബ്രാഹ്മണന് | ദ്വിജന്, വിപ്രന്, അന്തണന്, ഭൂദേവന്, ഭൂസുരന്, മഹീസുരന്‍ |
ഭക്ഷണം | ഭോജനം, ആഹാരം, അശനം, നിഘസം |
ഭഗിനി | സഹോദരി, സ്വസ്വാവ് |
ഭംഗി | അഴക്, സൗന്ദര്യം, ലാവണ്യം |
ഭജനം | ആരാധനം, പൂജനം, അര്‍ച്ചനം, സേവനം |
ഭടന് | യോദ്ധാവ്, യോദ്ധന്, യോദ്ധാരന് |
ഭയങ്കരം | ഭൈരവം, ദാരുണം, ഭീഷണം, ഘോരം, ഭയാനകം, ഭീമം |
ഭയം | ത്രാസം, ഭീതി, ഭീ, സാദ്ധ്വസം |
ഭര്‍ത്താവ് | ധവന്, പതി, പ്രിയന്, വരന്, വല്ലഭന്, രമണന്, കാന്തന്, നായകന് |
ഭവനം | ഗൃഹം, സദനം, മന്ദിരം |
ഭവന് | ശിവന്, ഈശന്, ഉമാപതി, ഗിരീശന് |
ഭവാനി | പാര്‍വതി, ഉമ, ഗൗരി, കാര്‍ത്യായനി, ഗിരിനന്ദന |
ഭസ്മം | ചാരം, ക്ഷാരം, ഭസിതം, ഭൂതി, വിഭൂതി |
ഭാഗിനേയന് | മരുമകന്, അനന്തരവന് |
ഭാഗിനേയി | മരുമകള്‍, അനന്തരവള്‍ |
ഭാഗ്യം | ദൈവം, ദിഷ്ടം, ഭാഗധേയം, നിയതി, വിധി |
ഭാനു | സൂര്യന്, പ്രഭാകരന്, അംശുമാന് |
ഭാര്ഗവന് | പരശുരാമന്, ജാമദഗ്ന്യന്‍, ഭൃഗുരാമന്‍ |
ഭാര്യ | പത്നി, സഹധര്‍മിണി, കാന്ത, കളത്രം, രമണി, ദയിത, പരിഗ്രഹം, ദ്വിതീയ, ജായ |
ഭാവുകം | മംഗളം, ശ്രേയസ്സ്, ഭാഗ്യം |
ഭാഷ | വാക്ക്, മൊഴി, സരസ്വതി |
ഭാഷണം | സംഭാഷണം, പ്രഭാഷണം, പ്രസംഗം |
ഭിക്ഷക്കാരന് | യാചകന്, ഭിക്ഷു, സന്ന്യാസി |
ഭിക്ഷു | സന്ന്യാസി, യാചകന്, ഭിക്ഷാംദേഹി |
ഭിക്ഷുകി | ഭിക്ഷുണി, സന്ന്യാസിനി, യാചകി |
ഭീമസേനന് | അനിലാത്മജന്, ഭീമസേനന്, മാരുതി, വാതാത്മജന്‍, വൃകോദരന് |
ഭീരു | അധീരന്, കാതരന്, ഭീതന്‍, ത്രസ്തന്‍ |
ഭീക്ഷ്മന്‍ | ഗാംഗേയന്, നദീജന്, ഗംഗാതനയന്‍, ശാന്തനവന്‍, ഗംഗാദത്തന്, താലകേതു |
ഭുക്തം | ഭുക്തി, ഭക്ഷണം, ആഹാരം, ഭോജനം |
ഭുജം | കൈ, കരം, ഹസ്തം |
ഭൂതി | ഭൂ, അനന്ത, വിശ്വംഭര, ധര, ധരിത്രി, ധരണി, ക്ഷോണി, ക്ഷിതി, സര്‍വംസഹ, വസുമതി, വസുധ, ഉര്‍വി, പൃഥ്വി |
ഭൃത്യന് | കിങ്കരന്, ദാസന്, സേവകന്, ഭൃതകന്‍, കര്‍മ്മകാരന്‍, ചേടകന്‍, പരിചാരകന്, ഭുജിഷ്യന്, പ്രൈഷ്യന്‍ |
ഭേകം | തവള, മണ്ഡൂകം, പ്ലവം, ദര്‍ദ്ദുരം |
ഭേരി | പെരുമ്പറ, ദുന്ദുഭി, പടഹം |
ഭേഷജം | ഔഷധം, അഗദം, ഭൈഷജ്യം |
ഭോഗി | സര്‍പ്പം, അഹി, ഫണി |
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50
It’s really useful to me.Irequest you (the entire team) please make an option for searching word. Thank you
ബാക്കി എവിടെ..?? Add more words. This is absolutely well. This is so helpful for us. Waiting for updations.
ദയവായി ബാക്കി കൂടി ചേർക്കു
Really useful words
ബാക്കിയുള്ള വാക്കുകൾ കൂടി add ചെയ്താൽ വളരെ സഹായകമാകും.
വളരെ ഉപയോഗപ്രദം
There is no option for selecting a particular page.
Pl provide the page numbers at the beginning so that scrolling can be avoided..
പേജ് സെലക്ട് ചെയ്യാനുള്ള ഓപ്ഷൻ വേണം ..
Great..ബാക്കി കൂടെ വേണം 🙏
ബാക്കി കൂടി ഉൾപെടുത്തിയാൽ വളരെ ഉപകാരമായിരുന്നു….
ഗൂഢം എന്ന വാക്കിന്ടെ അ൪ത്ഥം എന്താണ്?
Muzhuvan ulppeduthamo pls. Allenkil ayachutharuo .
Please add a search box. So it will be users friendly. And the vocabulary is incomplete.
Anyway all the best wishes for your effort to make our malayalam more maduram.
വളരെ ഉപകാര പ്രദം
ബാക്കികൂടി ഉണ്ടായിരുന്നെങ്കിൽ വളരെ വളരെ ഉപകാരമായിരുന്നു.
ബാക്കി കൂടെ വേണം pls