1964 ല്‍ ചേര്‍ത്തലയില്‍ ജനിച്ചു. കെ.വി.പ്രഭാകരന്റെയും എന്‍.പ്രേമയുടെയും മകള്‍. വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ മുതല്‍ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. നങ്ങ്യാര്‍ക്കുളങ്ങര ടി. കെ.എം.എം. കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപിക. 1996 ല്‍ 'ഉയിര്‍ത്തെഴുന്നേല്പ്', 'അഹല്യ' എന്നീ കവിതകള്‍ക്ക് കുഞ്ചുപിള്ള അവാര്‍ഡും, 2008 ല്‍ 'ക്ഷേത്രം' എന്ന കവിതാസമാഹാരത്തിന് കാവ്യവേദി അവാര്‍ഡും 2009 ല്‍ 'പ്രണയം' എന്ന കവിതയ്ക്ക് കുട്ടമത്ത് അവാര്‍ഡും ലഭിച്ചു.'

കൃതികള്‍
'കനല്‍ക്കാവടി' ഡി.സി. ബുക്‌സ്,1999)
'ക്ഷേത്രം' (ജീവന്‍ പബ്ലിക്കേഷന്‍സ്, ചുനക്കര, 2007)