ജനനം കൊല്ലം ജില്ലയിലെ ഇത്തിക്കരയില്‍. വാമനപുരം സ്‌കൂളിലും എന്‍.എസ്.എസ് കോളേജിലും നിന്നുമായി വിദ്യാഭ്യാസം. പൊതുമരാമത്തു വകുപ്പില്‍ നിന്നും വിരമിച്ചു. കേരളകൗമുദി, കൗമുദി, ജനയുഗം, വിവേകോദയം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കഥയും നാടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും കഥകള്‍ പ്രക്ഷേപണം ചെയ്തു. മഹിളാരത്‌നം മാസികയില്‍ പ്രസിദ്ധീകരിച്ച 'വേരില്ലാത്ത മരങ്ങള്‍' എന്ന നോവല്‍ പ്രൊഫ. കെ. എസ്. കരുണാകരന്‍ കന്നടഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തി.

കൃതികള്‍

ഹസ്തിനപുരത്തിന്റെ വധു (നോവല്‍). തൃശൂര്‍ കറന്റ് ബുക്‌സ്, 2000
ഒരു ഉത്രാടരാത്രിയുടെ ഓര്‍മ്മയ്ക്ക് (നോവല്‍). കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സ്, 2004.
സമസ്യകള്‍ തേടി (നോവല്‍): പ്രഭാത് ബുക്ക് ഹൗസ്, 2005
വേരില്ലാത്ത മരങ്ങള്‍
കപലിവസ്തുവിലേയ്ക്കുള്ള വഴി
കസാന്ദ്ര