സാഹിത്യനിരൂപകനും വിമര്‍ശകനും നാടകകൃത്തും തിരക്കഥാകൃത്തുമാണ് എന്‍.ശശിധരന്‍. കെ.പി. അപ്പന്‍, നരേന്ദ്രപ്രസാദ് തലമുറയ്ക്കുശേഷം ആധുനികതയുടെ ആശയങ്ങള്‍ പിന്തുടര്‍ന്നു നിരൂപണരംഗത്ത് എത്തിയ ശശിധരന്‍ തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് ആശയങ്ങളുടെ സ്വാധീനവും ഉത്തരാധുനിക നിലപാടുകളും പ്രകടമാക്കി. പ്രശസ്ത എഴുത്തുകാരി സിതാര. എസ്. മകളാണ്.കണ്ണൂര്‍ ജില്ലയിലെ കുറ്റിയാട്ടൂരില്‍ ജനിച്ചു. ടി.ടി.സി പരീക്ഷ ജയിച്ച് എല്‍.പി.സ്‌കൂള്‍ അദ്ധ്യാപകനായി. ഏറെക്കാലം കാസര്‍ഗോഡായിരുന്നു ജോലി .ഇക്കാലത്ത് സി.പി.ഐ(എം.എല്‍) ന്റെ ജനകീയ സാംസ്‌കാരികവേദിയുമായി അനുഭാവം പുലര്‍ത്തി. തൊഴിലില്‍ നിന്ന് അടുത്തൂണ്‍ പറ്റി ഇപ്പോള്‍ തലശ്ശേരിയില്‍ താമസിക്കുന്നു.ആനുകാലികങ്ങളില്‍ സാഹിത്യവിഷയകമായ ലേഖനങ്ങള്‍ എഴുതി. ചെറുകഥാശതാബ്ദിയോടെ ചെറുകഥാരംഗത്തുണ്ടായ നവേന്മേഷം പരിശോധനാവിധേയമാക്കുന്ന ലേഖനങ്ങളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അസ്തിത്വവാദികള്‍ക്കു ശേഷം വന്ന തലമുറയെക്കുറിച്ച് എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് കഥ കാലം പോലെ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. ഭാഷാപരവും ആശയപരവുമായ കാലുഷ്യത്താല്‍ ഈ കൃതി ശ്രദ്ധിക്കപ്പെട്ടില്ല.
പുരോഗമന കലാസാഹിത്യസംഘവുമായുള്ള ബന്ധവും മുഖ്യധാരാ മാര്‍ക്‌സിസ്റ്റ് രാഷ്ട്രീയത്തോടുള്ള അടുപ്പവുമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. നവമാര്‍ക്‌സിസ്റ്റ് നിലപാടുകളും ഉത്തരാധുനികതയും കൂട്ടിക്കലര്‍ത്തിയുള്ള നിരൂപണരീതി വിമര്‍ശനവിധേയമായി. മലയാളത്തിലെ ഉത്തരാധുനികതാ നിരൂപണത്തില്‍ വി.സി.ശ്രീജന്റെ വിമര്‍ശനത്തിന് വിഷയമായി. തുടര്‍ന്ന് നിരൂപണരംഗത്ത് നിഷ്‌ക്രിയമായി.

മക്കള്‍: സിതാര.എസ്,സൂരജ്

കൃതികള്‍

നാടകങ്ങള്‍

    ചരിത്രഗാഥ
    കളി
    ഉഷ്ണകാലം
    വാണിഭം
    ഉടമ്പടിക്കോലം
    കേളു ഇ.പി. രാജഗോപാലനുമൊത്ത്
    അടുക്കള
    രാവണന്‍ കോട്ട
    ഹിംസാടനം
    ഏകാന്തത
    പച്ചപ്ലാവില
    ജീവചരിത്രം
    ജാതിഭേദം
    കുട്ടികളുടെ വീട്  കുട്ടികളുടെ നാടകങ്ങള്‍

പഠനങ്ങള്‍

    കഥ കാലം പോലെ
    വാക്കില്‍ പാകപ്പെടുത്തിയ ചരിത്രം

സ്മൃതി ചിത്രങ്ങള്‍

    മെതിയടി
    മഷി

തിരക്കഥ

    നെയ്ത്തുകാരന്‍

ലേഖന സമാഹാരം

    ഏകാന്തത പോലെ തിരക്കേറിയ പ്രവൃത്തി വേറെയില്ല.

പുരസ്‌കാരങ്ങള്‍

    ചെറുകാട് അവാര്‍ഡ്