ജനനം 1980 ല്‍ തൃശ്ശൂരില്‍. സിവിക് ചന്ദ്രന്റെയും പി. ശ്രീദേവിയുടെയും മകള്‍. കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. 'പച്ച മറ്റൊരു നിറമല്ല' എന്ന ലേഖന സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൗലോ കൊയ്‌ലൊയുടെ 'ബൈ ദ റിവര്‍ പീദ്ര ഐ സാറ്റ് ഡൗണ്‍ ആന്റ് വെപ്റ്റ്', മിലാന്‍ ഉധേയുടെ 'ഐ ലവ് എംഗല്‍' എന്ന ചെക്കോസ്ലോവാക്യന്‍ നാടകം, ജെറിമാന്‍ഡറുടെ ആന്റി ടി വി ക്ലാസിക്കല്‍ ആയ 'ഫോര്‍ ആര്‍ഗ്യുമെന്റ്‌സ് ഫോര്‍ ദ എലിമിനേഷന്‍ ഓഫ് ടെലിവിഷന്‍' എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

കൃതി
'പീദ്ര നദിയോരത്തിരുന്നു ഞാന്‍ തേങ്ങി' (വിവര്‍ത്തനം). കോട്ടയം: ഡി. സി. ബുക്‌സ്, 2011