ജനനം1942 ജൂണ്‍ 23 ന് കൊല്ലം ജില്ലയിലെ പരവൂരില്‍. എസ്. രാമകൃഷ്ണ പിള്ളയുടെയും കെ. ഗൗരി അമ്മയുടെയും മകള്‍. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജ്, എസ്.എന്‍. കോളേജ് എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം. 1968 മുതല്‍ 1997 വരെ വിവിധ എസ്.എന്‍. കോളേജുകളില്‍ മലയാളം അധ്യാപികയായിരുന്നു.

കൃതികള്‍

'ജാഗ്രത' (കവിതസമാഹാരം). കൊല്ലം സൈന്ധവ ബുക്‌സ്, 2002
'അനാവരണം' (കവിതാസമാഹാരം). തിരുവനന്തപുരം ലബനോണ്‍, 2003
'ശൈലേന്ദ്ര ശൃംഗങ്ങളില്‍' (യാത്രാവിവരണം).പ്രഭാത് ബുക്‌സ്, 2006
'കെ. സി. കേശവപിള്ള' (ജീവചരിത്രം). സൈന്ധവ ബുക്‌സ്, 2006
'ദേവദാരു പൂക്കുന്ന താഴ്വരകള്‍' (യാത്രാവിവരണം)പ്രഭാത് ബുക്‌സ്, 2008
'മഹായുദ്ധത്തിന്റെ കനല്‍ വഴികള്‍ നീന്തി ഒരാള്‍' (ജീവചരിത്രം). പ്രഭാത് ബുക്‌സ്, 2009.
'ഒരു നേപ്പാല്‍ യാത്ര'. പ്രഭാത് ബുക്‌സ്. 2010.