പ്രമുഖ മലയാള കവിയാണ് ചെറിയാന്‍ കെ. ചെറിയാന്‍ (ജനനം: 24 ഒക്ടോബര്‍ 1932). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ചെറിയാന്റെയും ആനിയമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. കേരള യുണിവേഴ്‌സിറ്റിയില്‍ നിന്നും കല്‍ക്കത്ത യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍ നേടിയ ചെറിയാന്‍, വടവുകോട് രാജര്‍ഷി മെമ്മോറിയല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. പിന്നീട് മലയാള മനോരമ ദിനപ്പത്രത്തിന്റെ സഹ പത്രാധിപരായി. കേന്ദ്ര വാണിജ്യ മന്ത്രി കാര്യാലയത്തിലെ പ്രസിദ്ധീകരണവകുപ്പിലും പ്രദര്‍ശന വകുപ്പിലും ജോലി ചെയ്തു. 1973 മുതല്‍ ന്യൂയോര്‍ക്കില്‍ നഗര കാര്യാലയത്തിന്റെ ശിശുപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.

കൃതികള്‍

    പവിഴപ്പുറ്റ്
    ഐരാവതം
    കുശനും ലവനും കുചേലനും
    ഭ്രാന്തനും ഭസ്മാസുരനും
    ചെറിയാന്‍ കെ. ചെറിയാന്റെ തെരഞ്ഞെടുത്ത കവിതകള്‍

പുരസ്‌കാരങ്ങള്‍

    കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം(2007)