1942 ജനുവരി 25ന് ആലപ്പുഴ ജില്ലയില്‍ ചേപ്പാടിന് സമീപമുള്ള മുതുകുളം ഗ്രാമത്തില്‍ കോട്ടാല്‍ കെ. പരമേശ്വരന്‍ നായരുടെയും മണ്ണൂരേത്ത് പത്മാക്ഷി അമ്മയുടെയും മകനായി ജനിച്ചു. എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ നേടിയശേഷം മുനിസിപ്പല്‍ സര്‍വീസില്‍ പ്രവേശിച്ചു. കേരളത്തിലെ വിവിധ നഗരസഭകളില്‍ സേവനം അനുഷ്ഠിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായിരിക്കെ 1997 ജനുവരിയില്‍ വിരമിച്ചു. ബാലകവിത എന്ന ബാലമാസിക ഏഴു വര്‍ഷത്തോളം നടത്തി. നിരവധി ബാലസാഹിത്യ കൃതികള്‍ രചിച്ചിട്ടുണ്ട്.

കൃതികള്‍

    നമ്മുടെ ഇന്ത്യ
    സ്വാതന്ത്യസമര യോദ്ധാക്കള്‍
    ജനഗണമന മുതല്‍ താമരപ്പൂവു വരെ
    സാഹിത്യത്തിലെ അമരക്കാര്‍
    വിയറ്റ്‌നാം കഥകള്‍
    ചിന്താസുമങ്ങള്‍
    ശാസ്ത്രഗീതങ്ങള്‍
    ചന്ദനമരങ്ങളുടെ നാട്ടില്‍
    പഞ്ചവര്‍ണ്ണ തത്ത
    ആരോഗ്യത്തിന്റെ താക്കോല്‍
    കിലുക്കാംപെട്ടി
    അവിയലിന്റെ കഥ
    നഴ്‌സറി പാട്ടുകള്‍
    ഇന്ദിരാപ്രിയദര്‍ശിനി
    കുട്ടികളുടെ നേതാജി
    കടങ്കവിതകളും കുട്ടിക്കവിതകളും
    ശാസ്ത്രകൗതുകം
    ഗൃഹനിര്‍മ്മാണത്തിന് ഒരു മുഖവുര
    കോണ്‍ക്രീറ്റു പണികള്‍
    കൂടുകള്‍ വീടുകള്‍
    ഇന്ത്യ എന്റെ രാജ്യം
    ചന്ദനിലെ മുയല്‍
    തെറ്റേത് ശരിയേത്

പുരസ്‌കാരങ്ങള്‍

    കേരള ശാസ്ത്ര പരിഷത്തിന്റെ പുരസ്‌കാരം (1970)
    കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് അവാര്‍ഡ് (1993)
    തിയോസഫിക്കല്‍ ഫെഡറേഷന്‍ പുരസ്‌കാരം (2003)
    ഭാരത് ജ്യോതി അവാര്‍ഡ് (2005)