പ്രമുഖ മലയാള എഴുത്തുകാരനും വിവര്‍ത്തകനുമാണ് ജോസഫ് മറ്റം. സമഗ്ര സംഭാവനക്കുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ (പാലാ) മറ്റത്തില്‍ അബ്രാഹമിന്റെയും അന്നമ്മയുടെയും മകനായി ജനിച്ചു. പാലാ സെന്റ് തോമസ് കോളജില്‍നിന്ന് 1954ല്‍ ഒന്നാം ക്ലാസ്സോടെ ബി.എ. പാസ്സായി. ഒരു വര്‍ഷത്തെ അധ്യാപകവൃത്തിക്കുശേഷം ദീപിക ദിനപത്രത്തില്‍ സബ് എഡിറ്ററായി. 1967ല്‍ ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍നിന്ന് എം.എ, തുടര്‍ന്ന് പാലാ സെന്റ് തോമസ് കോളജില്‍ പ്രൊഫസര്‍. 1986ല്‍ റിട്ടയര്‍ ചെയ്തു. നോവല്‍, കഥകള്‍, ജീവചരിത്രം തുടങ്ങിയ ശാഖകളില്‍ 80ല്‍ പരം കൃതികള്‍. 2013 നവംബര്‍ 5ന് അന്തരിച്ചു. ഭാര്യ : പരേതയായ ലീലാമ്മ നെടുന്തകിടി മക്കള്‍ : ബോബി, ഗീതാഞ്ജലി, മാത്തുക്കുട്ടി.

കൃതികള്‍

    കസന്‍ദ് സാക്കീസിന്റെ ഗോഡ്‌സ് പോപ്പര്‍
    കാതറീന്‍ ഹ്യൂമിന്റെ നണ്‍സ് സ്‌റ്റോറി
    ഹെന്റി മോര്‍ട്ടന്‍ റോബിന്‍സന്റെ കാര്‍ഡിനല്‍
    ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ് ഓഫ് ഇന്ദിരാഗാന്ധി