ജനനം പാലക്കാട് ജില്ലയില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളപ്പാടത്ത്. അച്ഛന്‍ പുളിയങ്ങാട്ടില്‍ രാഘവന്‍. അമ്മ വിജയലക്ഷ്മി. പോസ്റ്റ് മാസ്റ്റര്‍ ആയ പി.എന്‍. ഗംഗാധരന്‍ ആണ് ഭര്‍ത്താവ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിരുദം. ഇടക്കാലത്ത് എം. ജി. യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ ജോലി. സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തേതന്നെ കവിതകള്‍ എഴുതി തുടങ്ങി.ആദ്യത്തെ കവിതാസമാഹാരമാണ് 'ഒരു ശിശിരത്തിന്റെ ഓര്‍മ്മയ്ക്ക്'.

കൃതി
'ഒരു ശിശിരത്തിന്റെ ഓര്‍മ്മയ്ക്ക്' (കവിതാസമാഹാരം). ഹരിതം ബുക്‌സ്, 2005.