ജനനം 1930ല്‍ പൊന്നാനിക്കടുത്തുള്ള ഈശ്വരമംഗലത്ത്. തൃശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബി.എ ബിരുദമെടുത്തശേഷം 1952ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി. ഡെപ്യൂട്ടി എഡിറ്ററായിരിക്കെ 1988ല്‍ മാതൃഭൂമിയില്‍ നിന്നു പിരിഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ് ‘മാധ്യമ’ത്തിന്റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റായി. പിന്നെ മംഗളം പത്രത്തിന്റെ കോഴിക്കോട്ടെ റസിഡന്റ് എഡിറ്ററായി. തുടര്‍ന്ന് കുറെ മാസം തൃശൂരിലെ എക്‌സ്പ്രസ് ദിനപ്പത്രത്തിന്റെ അസോഷിയേറ്റ് എഡിറ്ററായിരുന്നു. വിവിധ പത്രങ്ങള്‍ക്കുവേണ്ടിയും ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്കു വേണ്ടിയും പത്രപ്രവര്‍ത്തന പരിശീലന പരിപാടി നടത്തിയിട്ടുണ്ട്.
1955 മുതല്‍ 1970 വരെ മാതൃഭൂമി ദിനപ്പത്രത്തില്‍ ആനുകാലിക കാര്യങ്ങളെക്കുറിച്ചും രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും ലേഖനങ്ങളും മുഖപ്രസംഗങ്ങളും എഴുതി. മൂന്നുകൊല്ലം തുടര്‍ച്ചയായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.
2012ല്‍ അന്തരിച്ചു.

കൃതികള്‍

പ്രഭാഷകന്റെ വിമര്‍ശന സാഹിത്യം

നാട്ടുവിശേഷം (തോമസ് ജേക്കബിന്‍ കൂടെ)

സ്വദേശാഭിമാനി-രാജദ്രോഹിയായ രാജ്യസ്‌നേഹി