സംസ്‌കൃതഭാഷാപണ്ഡിതനും കവിയുമായിരുന്നു പിച്ചുശാസ്ത്രികള്‍ (മരണം:1947). സംസ്‌കൃതം കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ അവഗാഹമുണ്ടായിരുന്നു. വാടാനംകുറിശ്ശിയിലാണ് ജനിച്ചത്. തൃപ്പൂണിത്തുറയിലെ വിദ്വല്‍സദസ്സിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

കൃതികള്‍

    മണിമജ്ഞുഷ
    നവപുഷ്പമാല
    ഭഗവദ്ഗീതയ്ക്ക് അനുസ്വാനം
    വ്യാകൃതത്വം
    പ്രവേശകത്തിനു വിവൃതി