കോട്ടയം പുതുപ്പള്ളി തൃക്കോതമംഗലം സ്വദേശി. കാല്‍നൂറ്റാണ്ടിലേറെയായി ജന്മഭൂമി പത്രത്തില്‍ പ്രവര്‍ത്തിക്കുന്നു. ന്യൂഡല്‍ഹി, തിരുവനന്തപുരം ഉള്‍പ്പെടെ ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചു. നിയമസഭാ റിപ്പോര്‍ട്ടിംഗില്‍ രണ്ടുപതിറ്റാണ്ടിലേറെത്തെ പരിചയം. കേസരി ട്രസ്റ്റ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിവയുടെ ഭാരവാഹിയായിരുന്നു. അമേരിക്ക, ശ്രീലങ്ക, യു.എ.ഇ, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഭാര്യ: അഡ്വ. എസ്.ശ്രീകല, മക്കള്‍: ഗായത്രി, ഗോപിക. വിലാസം: നിര്‍മ്മാല്യം, പേരൂര്‍ക്കട, തിരുവനന്തപുരം.

കൃതികള്‍

അമേരിക്ക കാഴ്ചക്കപ്പുറം
അമേരിക്കയിലും തരംഗമായി മോദി
പി.പരമേശ്വരന്‍ മുതല്‍ പി.ടി ഉഷ വരെ
മോദിയുടെ മനസ്സിലുള്ളത്
നരേന്ദ്രമോദിയുടെ ദിഗ്വിജയം
പ്രസ് ഗ്യാലറി കണ്ട സഭ

പുരസ്‌കാരം

യൂണിസെഫ് ഫെലോഷിപ്പ്