ജനനം മൈസൂരിൽ. സ്‌കൂൾ വിദ്യാഭ്യാസം ഊട്ടി സെന്റ് ഫിൽജാസ് സ്‌കൂളിൽ. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം. മുംബൈ സോഫിയാ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. ചാനലുകളിൽ കുക്കറി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി പാചക ക്ലാസ്സുകൾ നടത്തി. കോട്ടയത്തെ ഇന്നർ വീൽ ക്ലബ്ബിന്റെ പ്രസിഡന്റായിരുന്നു. വൈ.ഡബ്ല്യു.സി.എ. യുടെ വൈസ് പ്രസിഡന്റാണ്. പാചകത്തിലുള്ള മികവിന് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

കൃതി

'സുറിയാനി പാചകം'. കോട്ടയം: ഡി.സി.ബുക്‌സ്, 2011.