ജനനം 1969 സെപ്റ്റംബര്‍ 21 ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍. പ്രൊഫ. വി. റ്റി. രാധാകൃഷ്ണന്‍ തമ്പിയുടെയും ലളിതാ തമ്പിയുടെയും മകള്‍. നങ്ങ്യാര്‍ക്കുളങ്ങര ബഥനി, മാവേലിക്കര ബിഷപ്പ്മൂര്‍ കോളേജ്, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് എന്നിവിടങ്ങളില്‍ എം.എ., എം.ഫില്‍. ബിരുദങ്ങള്‍. ബി.എഡ്. ബിരുദവും നേടിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു. മാവേലിക്കര മറ്റം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയാണ്.

കൃതികള്‍

'ഹൃദയരാഗം' (2006),
'സജ്ഞീവനി' (2010) (കവിതാ സമാഹരങ്ങള്‍)

പുരസ്‌കാരം

ഹൃദയരാഗം' എന്ന ആദ്യ കവിതാ സമാഹാരത്തിന് 2006 ല്‍ പ്രൊഫ. ജി. ശങ്കരപിളള സ്മാരക സര്‍ഗ്ഗപ്രതിഭാ പുരസ്‌ക്കാരം
2007 ല്‍ കാവ്യ വേദി പുരസ്‌ക്കാരം
2007 ല്‍ സമന്വയം അവാര്‍ഡ്
2006 ല്‍ എ.ആര്‍. സ്മാരക അക്ഷര ശ്ലോക സമിതി, മാവേലിക്കര നടത്തിയ കവിതാ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം