മഹേശ്വരിയമ്മ.കെ

ജനനം: 1929 സെപ്റ്റംബര്‍ 4 ന് ആലപ്പുഴ ജില്ലയിലെ കരുമാടിയില്‍

മാതാപിതാക്കള്‍: ചെല്ലമ്മയും കെ. കെ. കുഞ്ചുപിള്ളയും

അമ്പലപ്പുഴ, ആലപ്പുഴ, കാക്കാഴം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1948 ല്‍ എന്‍. ശ്രീകണ്ഠന്‍ നായരെ വിവാഹം ചെയ്തു. 1952 മുതല്‍ സ്ത്രീകളുടെ ക്ഷേമത്തിനായി വിവിധ സംഘടനകളിലും സമിതികളിലും പ്രവര്‍ത്തിച്ചു. പതിനാറു വര്‍ഷം ബ്ലോക്ക് വികസന സമിതി ചെയര്‍പേഴ്‌സണായും 4 വര്‍ഷം അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. വനിതാ വ്യവസായങ്ങളുടെ സ്‌റ്റേറ്റ് അഡൈ്വസറി മെമ്പര്‍, അമ്പലപ്പുഴ പഞ്ചായത്ത് മെമ്പര്‍, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങി
നിരവധി സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിക്കുകയും നിരവധി അംഗീകാരങ്ങളും അവാര്‍ഡുകളും നേടുകയും ചെയ്തിട്ടുണ്ട്.

കൃതി

മഹാമേരുക്കളുടെ നിഴലില്‍