മലയാളത്തിലെ  സഞ്ചാരസാഹിത്യകാരനാണ് മച്ചിങ്ങല്‍ കൃഷ്ണന്‍ രാമചന്ദ്രന്‍ എന്ന എം.കെ.രാമചന്ദ്രന്‍.
തൃശൂര്‍ജില്ലയിലെ കേച്ചേരിയില്‍ മച്ചിങ്ങല്‍ കൃഷ്ണന്‍ എഴുത്തച്ഛന്റെയും വിയ്യൂര്‍ നാരങ്ങളില്‍ വടക്കേവളപ്പില്‍ ദേവകിയമ്മയുടെയും മകനായി ജനിച്ചു. കേച്ചേരി യു.പി.സ്‌കൂള്‍, പുറ്റെക്കര സെന്റ്‌ജോര്‍ജ് ഹൈസ്‌കൂള്‍, ശ്രീ കേരളവര്‍മ്മകോളേജ്, സെന്റ്‌തോമസ്‌കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഔദ്യോഗിക കാലഘട്ടം 15 വര്‍ഷത്തോളം വിദേശത്ത്. ആദ്ധ്യാത്മികകാര്യങ്ങള്‍ ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ഹിമാലയത്തിലെ പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും, ഭാരതത്തിലെ പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്.

കൃതികള്‍

    ഉത്തര്‍ഖണ്ഡിലൂടെ
    കൈലാസ് മാനസസരസ്സ് യാത്ര (2003)
    തപോഭൂമി ഉത്തരഖണ്ഡ്
    ആദികൈലാസയാത്ര (2008)
    ദേവഭൂമിയിലൂടെ (2012)

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2005)
    പ്രൊഫ:എന്‍.പി. മന്മഥന്‍ സ്മാരക അക്ഷയ നാഷണല്‍ അവാര്‍ഡ് (2009)
    ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ രാജമുദ്രയും 'ഹിമാലയജ്ഞാനസത്മ'     ബഹുമതിയും (2013)