ഉത്തരാധുനിക കവി, ബ്ലോഗര്‍, വെബ്ബ് മാസികാ പത്രാധിപര്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് പി.പി. രാമചന്ദ്രന്‍. മലപ്പുറം ജില്ലയിലെ വട്ടംകുളത്തു് 1962ല്‍ ജനിച്ചു. പ്രൈമറി അദ്ധ്യാപകപരിശീലനത്തിനുശേഷം അദ്ധ്യാപകനായി. തുടര്‍ന്നു് ബിരുദം നേടി പൊന്നാനി ഏ.വി.ഹൈസ്‌കൂളില്‍ അദ്ധ്യാപകനായി. മലപ്പുറം ജില്ലയിലെ സാംസ്‌കാരികരംഗത്ത് അക്കാലം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. കവിതാരചനയോടൊപ്പം അമേച്വര്‍ നാടകപ്രവര്‍ത്തനവും. പൊന്നാനി നാടക വേദിയുടെ' മുഖ്യ സംഘാടകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ പൊന്നാനി ഏ വി ഹൈസ്‌കൂളില്‍ അദ്ധ്യാപകനും ഹരിതകം.കോം എന്ന മലയാള കവിതാജാലികയുടെ പത്രാധിപരുമാണ്.

കൃതികള്‍
കാണെക്കാണെ (കറന്റ് ബുക്‌സ് 1999)
രണ്ടായ് മുറിച്ചത് (കറന്റ് ബുക്‌സ്2004)

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
വി ടി കുമാരന്‍, ചെറുകാട്, കുഞ്ചുപിള്ള, ചങ്ങമ്പുഴ, വി കെ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ കവിതാപുരസ്‌കാരങ്ങള്‍
പി കുഞ്ഞിരാമന്‍ നായര്‍ സാഹിത്യ പുരസ്‌കാരം