ജനനം 1948 ല്‍ തിരുവനന്തപുരത്ത്. പ്രഗല്ഭ അദ്ധ്യാപകനായിരുന്ന എന്‍.ജെ. ജോര്‍ജിന്റെ മകള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുത്ത ശേഷം 1971 ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവേശിച്ചു. കോട്ടയം ജില്ലാ കളക്ടര്‍, പൊതു വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി, കേന്ദ്ര ഗവണ്‍മെന്റിന്റെ വ്യവസായ മന്ത്രാലയത്തില്‍ ഡയറക്ടര്‍, കേന്ദ്രീയ വിദ്യാലയ കമ്മീഷണര്‍, ആഭ്യന്തരവകുപ്പു സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയായി വിരമിച്ചു. മുന്‍ ചീഫ് സെക്രട്ടറി ബാബു ജേക്കബിറെ ഭാര്യയാണ്. ചിത്രകാരി കൂടിയാണ് ലിസ്സി ജേക്കബ്.

കൃതികള്‍

എന്‍.ജെ. ജോര്‍ജ്  ധന്യസ്മരണകള്‍ (സമാഹാരണവും എഡിറ്റിങ്ങും)
ടാഗൂറിന്റെ സ്‌ട്രേ ബേര്‍ഡ്‌സ്' (അലഞ്ഞുതിരിയുന്ന പറവകള്‍)
ഫയര്‍ ഫ്‌ളൈസ്' (മിന്നാമിനുങ്ങുകള്‍),
ക്രെസന്റ് മൂണ്‍' (ചന്ദ്രലേഖ)
ഫ്രൂട്ട് ഗാദറിങ്' (ഫലശേഖരണം)
ഗാര്‍ഡിനര്‍' (ഉദ്യാനപാലകന്‍) വിവര്‍ത്തനം
മതിലുകള്‍
മേരി ക്യൂറി: അതുല്യ പ്രതിഭ