ജനനം 1979 മെയ് 9 ന് തൃശൂരില്‍. പി.ജി. വിശ്വനാഥന്റേയും എ.വി.ദേവകിയുടേയും മകള്‍. ബഥനി കോണ്‍വെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍, ചേര്‍പ്പ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും കുട്ടനെല്ലൂര്‍ അച്യുതമേനോന്‍ കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. ഒല്ലൂര്‍ ടീച്ചേഴ്‌സ് എജ്യൂക്കേഷന്‍ സെന്ററില്‍ നിന്നും ബി.എഡ് പാസ്സായി. ഇപ്പോള്‍ തൃശൂരിലെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപിക.

കൃതി

അന്ത:സംഘര്‍ഷങ്ങളിലൂടെ അരുന്ധതിയും. ആലുവ പെന്‍ബുക്ക്‌സ്, 2003.